Kerala

ബധിരരും-മൂകരുമായ യുവതീയുവാക്കന്മാര്‍ക്കുവേണ്ടി വിവാഹ ഒരുക്ക കോഴ്സ്

Sathyadeepam

കൊച്ചി: ബധിരരും മൂകരുമായ യുവതീയുവാക്കന്മാര്‍ക്കുവേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് ഫെബ്രുവരി 15, 16 തീയതികളില്‍ കോഴിക്കോട് നവജ്യോതിസ് പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് (കരുണ ഡഫ് എച്ച്. എസ്. സ്കൂള്‍) നടക്കുന്നു. ബധിരരും മൂകരുമായിട്ടുള്ള കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയുവാക്കള്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാവുന്നതാണ്. കെസിബിസി ഫാമിലി കമ്മീഷനാണ് ഇതിന് നേതൃത്വം നല്കുന്നത്.

വിവാഹം സ്നേഹിക്കാനുള്ള വിളി, ലൈംഗികത സ്നേഹത്തിന്‍റെ പ്രകാശനം, വിവാഹജീവിതത്തില്‍ ലൈംഗികതയുടെ പ്രസക്തി, ലൈംഗിക ധാര്‍മികത, ഫലദായക ദാമ്പത്യം, കുടുംബസംവിധാന മാര്‍ഗങ്ങള്‍, കുടുംബവും സാമ്പത്തിക ഭദ്രതയും, പ്രജനന ആരോഗ്യം, വിവാഹവും വിശുദ്ധിയും, വിവാഹവും മറ്റു കുടുംബബന്ധങ്ങളും, സ്ത്രീ -പുരുഷ വ്യത്യാസം വിവാഹപൂര്‍ണതയ്ക്ക്, കുടുംബത്തിന്‍റെ ആദ്ധ്യമികതയും പ്രാര്‍ത്ഥനാജീവിതവും തുടങ്ങിയ വിഷയങ്ങളിലായിരിക്കും സൈന്‍ ലാംഗ്വേജില്‍ പ്രഗത്ഭരായിട്ടുള്ളവരുടെ ക്ലാസുകള്‍. വിവാഹ ഒരുക്ക കോഴ്സിന്‍റെ അവസാനത്തില്‍ വിവാഹ ആലോചനാ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അറിയിച്ചു. കൂടാതെ ബധിര മൂക യുവതീയുവാക്കന്മാര്‍ക്കുവേണ്ടിയുള്ള മാട്രിമോണിയല്‍ സര്‍വീസും (കെസിബിസി മാട്രിമണി ഫോര്‍ ദ ഡഫ്) ലഭ്യമാണ്. (വിശദവിവരങ്ങള്‍ക്ക് ബന്ധപ്പടുക: 9995028229, 9497605833, 9895151472, 9495812190, E: kcbcfamily commission @gmail.com, W: kcbcfamilycommission.org).

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം