Kerala

അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്ക് ഓണകിറ്റ് വിതരണം.

Sathyadeepam

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തിവരുന്ന സുധാര്‍ പദ്ധതിയുടെ ഭാഗമായി ഓണകിറ്റ് വിതരണം സംഘടിപ്പിച്ചു. അതിഥി തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സഹൃദയ ആരംഭിച്ചിട്ടുള്ള പ്രവാസി ബന്ധു മൈഗ്രന്റ് റിസോഴ്‌സ് സെനറ്റിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ മേഖലയില്‍ ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ രഹിതരായ അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഓണകിറ്റുകള്‍ നല്‍കിയത് . സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ ഓണകിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു . അസി. ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, സുധാര്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ലാലച്ചന്‍ കെ.ജെ., ചൈല്‍ഡ് ലൈന്‍ ടീമംഗം ബേസില്‍ വര്‍ഗീസ് , അയാസ് അന്‍വര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫോട്ടോ: സഹൃദയയുടെ ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികളുടെ മക്കള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ നിര്‍വഹിക്കുന്നു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍