Kerala

ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ 82-ാം ചരമവാര്‍ഷികം

Sathyadeepam

പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ 82-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു മേയ് 14 മുതല്‍ 2.45-ന് ആത്മീയപ്രഭാഷണം. ഫാ. മാത്യു കദളിക്കാട്ടില്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡോ. ഡൊമിനിക് വെച്ചൂര്‍, ഡോ. ടി.സി. തങ്കച്ചന്‍, ഡോ. ഫ്രാന്‍സിസ് കൊടിയന്‍, സി. ലിസറ്റ് ഉണ്ണാത്തോട്ടം, ഡോ. ജോണ്‍ കണ്ണന്താനം, ഡോ. തോമസ് വടക്കേല്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ അച്ചനെക്കുറിച്ചുള്ള പഠനശിബിരത്തില്‍ പങ്കെടുക്കുന്നു.

3 മണിക്ക് കുര്‍ബാന, നൊവേന. ഡോ. ജോസഫ് മലേപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജേക്കബ് മുരിക്കന്‍, ഫാ. ജസ്റ്റിന്‍ മതിയത്ത്, ഡോ. പോളി മണിയാട്ട്, ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, ഫാ. ജെയിംസ് മുണ്ടോളില്‍, ഫാ. മാത്യു കദളിക്കാട്ടില്‍, ഡോ. തോമസ് പാടിയത്ത് എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്കുന്നു.

മേയ് 23 ചൊവ്വ രാവിലെ 10-ന് ആഘോഷമായ സമൂഹബലി. മുഖ്യകാര്‍മികന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് (ആര്‍ച്ച്ബിഷപ്, തലശ്ശേരി അതിരൂപത), 11.45-നു കബറിടത്തുങ്കല്‍ ചരമവാര്‍ഷിക പ്രാര്‍ത്ഥനകള്‍, 12-നു ശ്രാദ്ധനേര്‍ച്ച, വെഞ്ചെരിപ്പ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപത).

വിശുദ്ധ കുര്‍ബാനയില്‍ ധൂപം ഉപയോഗിക്കാനുള്ള കാരണം?

എനിക്ക് എന്നെ എത്രമേല്‍ ഇഷ്ടമാണ് ? അഥവാ സ്വയം പരിചരണത്തിലേക്ക് ഒരു ചോദ്യം

പരസ്പര വൈദഗ്ദ്ധ്യം-1 [Interpersonal Skill]

Birthday Happy?!

നൈജീരിയയില്‍ പ്രളയം: സഭ സേവനരംഗത്ത്