പരസ്പര വൈദഗ്ദ്ധ്യം-1 [Interpersonal Skill]

Jesus's Teaching Sills - 13
പരസ്പര വൈദഗ്ദ്ധ്യം-1 [Interpersonal Skill]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

തന്റെ ചുറ്റുമുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും ഈശോ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ഈശോയെ അനുഗമിക്കുന്ന ശിഷ്യഗണങ്ങള്‍ എപ്പോഴും കൂടെയുണ്ടായിരുന്നത്.

ഈശോയുടെ ശിഷ്യരില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നുള്ളത് അന്നത്തെ കാലത്തെ അപൂര്‍വതകളില്‍ ഒന്നായിരുന്നു (ലൂക്കാ 8:1-3; 10:38-42).

കാരണം യഹൂദജനം പുരുഷ മേധാവിത്വത്തിന്റെ വക്താക്കളായിരുന്നു. വിപ്ലവകാരിയായ ഒരു ഗുരുവിന്റെ ചിത്രമാണ് അതിലൂടെ വെളിവാകുന്നത്.

ഒരു സഹയാത്രികനായും (ലൂക്കാ 24:13-35) നല്ല സമരിയക്കാരനായും (ലൂക്കാ 10:25-37) ഒരു ശുശ്രൂഷകനായും (യോഹന്നാന്‍ 13:1-20) നല്ല ഇടയനായും (യോഹന്നാന്‍ 10:7-18) ഈശോ തന്നെത്തന്നെ വിശേഷിപ്പിക്കുന്നുണ്ട്.

ശിഷ്യഗണവുമായുള്ള അഭേദ്യമായ ബന്ധം ഒരു നല്ല ഗുരുവിന്റെ ലക്ഷണമാണ്. അത് സ്വായത്തമാക്കാന്‍ എല്ലാ അധ്യാപകര്‍ക്കും സാധിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org