നൈജീരിയയില്‍ പ്രളയം: സഭ സേവനരംഗത്ത്

നൈജീരിയയില്‍ പ്രളയം: സഭ സേവനരംഗത്ത്
Published on

30 വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ നൈജീരിയയിലെ ജനജീവിതം ദുരിതപൂര്‍ണ്ണമായി എന്ന് അവിടുത്തെ മൈയ്ദുഗുരി കത്തോലിക്ക രൂപത ബിഷപ് അറിയിച്ചു.

ആഹാരമോ പാര്‍പ്പിടമോ മറ്റ് അവശ്യവസ്തുക്കളോ ഇല്ലാതെ ജനം കഷ്ടപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ വന്യജീവി ഉദ്യാനത്തില്‍ വെള്ളം കയറുകയും അപകടകാരികളായ മൃഗങ്ങള്‍ സ്വതന്ത്രരാകുകയും ചെയ്തു കുറ്റവാളികളെ പാര്‍പ്പിച്ചിരുന്ന ഒരു ജയിലും തകര്‍ന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

മാലിന്യ സംസ്‌കരണ സംവിധാനം തകര്‍ന്നതിനെ തുടര്‍ന്ന് പകര്‍ച്ചവ്യാധി ഭീഷണിയും പ്രദേശം നേരിടുന്നു. രൂപത കത്തീഡ്രല്‍ പ്രളയത്തില്‍ മുങ്ങി. പ്രധാന ചന്തകള്‍ എല്ലാം വെള്ളത്തിനടിയില്‍ ആയത് കടുത്ത ഭക്ഷ്യ ക്ഷാമവും സൃഷ്ടിച്ചിട്ടുണ്ട്. ഇത് വലിയ വിലക്കയറ്റത്തിലും കാരണമായിരിക്കുന്നു.

2009 നുശേഷം ഇസ്ലാമിക തീവ്രവാദികളായ ബോക്കോ ഹറാം ഇവിടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതിനെ തുടര്‍ന്നു, ആയിരക്കണക്കിന് ഗ്രാമീണര്‍ മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. നാലുലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചതായിട്ടാണ് സഭയുടെ റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org