Birthday Happy?!

Season 1 | Bible Homes | Episode 12
Birthday Happy?!
Published on
  • അച്ചന്‍കുഞ്ഞ്‌

ബൈബിള്‍ എടുത്തു KISS ചെയ്ത് ഉല്പത്തി 25:19-26 വായിച്ചോളൂ കൂട്ടുകാരെ...

ഇസഹാക്കച്ചായന്‍ 40 വയസ്സുള്ളപ്പോഴാണ് റബ്ബേക്കായെ MARRY ചെയ്യുന്നത്. ഒത്തിരി പ്രാര്‍ത്ഥിച്ച് അറുപതാം വയസ്സിലാണ് അച്ചായന് കുഞ്ഞ് ജനിക്കുന്നത്. കുറച്ചു LATE ആയെലെന്താ!!! TWINS നെയാണ് ദൈവം അവര്‍ക്ക് GIFT കൊടുക്കുന്നത്.

റബ്ബേക്കാമ്മയുടെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ കൊച്ചുങ്ങള് ഗുസ്തി ആയിരുന്നു. ഇവരുടെ DELIVERY ആണ് സൂപ്പര്‍!!! ആദ്യം പുറത്തുവന്ന BABY നല്ല REDDISH ആയിരുന്നു. കുഞ്ഞിന്റെ ദേഹം മുഴുവന്‍ രോമക്കുപ്പായം ഇട്ടതുപോലെയായിരുന്നു.

അതുകൊണ്ട് കുഞ്ഞിന് ഏസാവ് എന്ന് അവര്‍ പേരിട്ടു. മുന്നേ വന്ന ചേട്ടായിയുടെ പാദത്തിന്റെ പിന്നില്‍ പിടിച്ചാണ് രണ്ടാമത്തെ BABY പുറത്ത് എത്തിയത്. അതുകൊണ്ട് TWIN BRO യെ യാക്കോബെന്ന് അവര്‍ വിളിച്ചു.

നമ്മുടെ കുടുംബങ്ങളില്‍ TWINS ആയി ജനിച്ചവരെ ഓര്‍ക്കാം. ഇന്നത്തെ ഒരു TASK പറയട്ടെ... നമ്മളൊക്കെ ജനിച്ചപ്പോള്‍ നമ്മുടെ മാതാപിതാക്കള്‍ കടന്നുപോയ അനുഭവങ്ങളെക്കുറിച്ച് ഒന്ന് അന്വേഷിച്ച് കണ്ടുപിടിച്ചാലോ???

മനപ്പാഠമാക്കേണ്ട വചനം:

  • 'ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു. മാതാവിന്റെ ഉദരത്തില്‍നിന്ന് അങ്ങാണ് എന്നെ എടുത്തത്; ഞാന്‍ എപ്പോഴും അങ്ങയെ, സ്തുതിക്കുന്നു' (സങ്കീ 71:6).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org