വിശുദ്ധ കുര്‍ബാനയില്‍ ധൂപം ഉപയോഗിക്കാനുള്ള കാരണം?
ധൂപത്തിന് മൂന്ന് അര്‍ത്ഥങ്ങളാണ് (പ്രതീകങ്ങളാണ്) പൊതുവേയുള്ളത്.
1) പ്രാര്‍ത്ഥനകള്‍ ദൈവ സന്നിധിയിലേക്ക് ഉയര്‍ത്തുന്നു എന്നതിന്റെ പ്രതീകം.
(ധൂപക്കുറ്റിയിലെ തീയില്‍ കുന്തിരിക്കം ഇട്ടു, പുക മുകളിലേക്ക് പോകുന്നതുപോലെ, പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തണമെന്ന പ്രതീകം)
2) പാപമോചനത്തിന്റെ പ്രതീകം.
(ധൂപകുറ്റിയിലെ തീയില്‍ കുന്തിരിക്കം ഇട്ടു പുക മുകളിലേക്ക് പോകുന്നതുപോലെ ഞങ്ങളുടെ പാപങ്ങളും കുറവുകളും ആ അഗ്‌നിയില്‍ ദഹിപ്പിച്ച് ശുദ്ധീകരിക്കപ്പെട്ട ആത്മാവിനെ ഈ പുക പോലെ ദൈവത്തിന്റെ സന്നിധിയിലേക്ക് ഉയര്‍ത്തുന്നതിന്റെ സൂചന.)
3) ബഹുമാനത്തിന്റെ പ്രതീകം.
(വിശുദ്ധ കുര്‍ബാനയുടെ ടെക്സ്റ്റില്‍ പറയുന്നതുപോലെ തന്നെ ഇത് അങ്ങയുടെ ബഹുമാനത്തിനും പാപങ്ങളുടെ മോചനത്തിനുമായിട്ടാണ് ധൂപം അര്‍പ്പിക്കുന്നത്. അപ്പോള്‍ ബഹുമാനിക്കുന്നതിനുവേണ്ടി കൂടിയാണ് ധൂപം അര്‍പ്പിക്കുന്നത്.)
ദൈവത്തോടുള്ള ബഹുമാനത്തിന്റെയും പാപമോചനത്തിന്റെയും പ്രതീകമായിട്ടാണ് വിശുദ്ധ കുര്‍ബാനയിലെ ധൂപം ഉപയോഗിക്കുന്നത്.
എന്നാല്‍ യാമ പ്രാര്‍ത്ഥനയില്‍, പ്രാര്‍ത്ഥനകള്‍ ഈ ധൂപം പോലെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ സൂചനയിലും ധൂപക്കുറ്റി ഉപയോഗിക്കുന്നുണ്ട്.
അതുകൊണ്ടാണ് 'ഉയരണമേ പ്രാര്‍ത്ഥന അഖിലേശാ ഉയരണമേ സുരഭില ധൂപം പോല്‍' എന്ന ഗാനമൊക്കെ ആ സമയത്ത് ആലപിക്കുന്നത്.