Kerala

വയോധികരെ ശുശ്രൂഷിക്കുന്ന സംസ്‌കാരം വളര്‍ത്തണം -ബിഷപ് നെല്ലിക്കുന്നേല്‍

Sathyadeepam

വയോധികരെ ശുശ്രൂഷിക്കുന്ന സംസ്‌കാരം വളര്‍ത്താന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് ഇടുക്കി രൂപത ബിഷപ് ജോണ്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. ലോകവയോജനദിനാചരണം ഇടുക്കി രൂപതയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. വാര്‍ധക്യത്തില്‍ ആരും ഒറ്റയ്ക്കല്ലെന്ന സന്ദേശം കൈമാറാന്‍ നമുക്കു സാധിക്കേണ്ടതുണ്ട്. മുതിര്‍ന്ന തലമുറയുടെ കഠിനാധ്വാനവും ത്യാഗപൂര്‍ണ്ണമായ ജീവിതവുമാണ് കുടുംബത്തെയും പൊതുസമൂഹത്തെയും രൂപപ്പെടുത്തുന്നതിനു കാരണമായതെന്നു പുതുതലമുറ നന്ദിയോടെ സ്മരിക്കണം. കുടുംബങ്ങളില്‍ പ്രായമായവരെ ശുശ്രൂഷിക്കുന്നത് കുട്ടികളില്‍ ശീലമായി മാറ്റണം - ബിഷപ് നെല്ലിക്കുന്നേല്‍ വിശദീകരിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരമുള്ള വയോജനദിനാചരണം ഇടുക്കി രൂപതയില്‍ വിപുലമായി നടത്തി. കനകക്കുന്ന് ഇടവകയില്‍ ബിഷപ് നെല്ലിക്കുന്നേല്‍ ഇരുപതോളം വയോജനങ്ങളുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ചു. ഫാമിലി അപ്പസ്‌തോലേറ്റിന്റെ ആബിമുഖ്യത്തില്‍ കാമാക്ഷി സെ.ആന്റണീസ് പള്ളിയില്‍ നടന്ന ദിനാചരണം രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വയോജനദിനാചരണങ്ങള്‍ നടന്നു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും