Kerala

സി എല്‍ സി 110-ാം വാര്‍ഷികം ആഘോഷിച്ചു

Sathyadeepam

അങ്കമാലി: സി എല്‍ സി എറണാകുളം-അങ്കമാലി അതിരൂപതാ നൂറ്റിപ്പത്താം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം അങ്കമാലി സുബോധനയില്‍ ബിഷപ് തോമസ് ചക്യത്ത് നിര്‍വഹിച്ചു. സി എല്‍ സി പ്രവര്‍ത്തകര്‍ ഒരിടത്ത് അടഞ്ഞിരിക്കേണ്ടവരല്ലെന്നും സഭയ്ക്കും സമൂഹത്തിനും വേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടവരാണെന്നും ബിഷപ് ഓര്‍മ്മിപ്പിച്ചു.

സമ്മേളനത്തില്‍ അതിരൂപതാ പ്രസിഡന്റ് അനില്‍ പാലത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ പ്രമോട്ടര്‍ ഫാ. ആന്റോ ചാലിശ്ശേരി ആമുഖ പ്രസംഗം നടത്തി. ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സിനോബി ജോയ്, റിജു പാപ്പച്ചന്‍, അതിരൂപതാ സെക്രട്ടറി ജെറിന്‍ ജോസ്, ട്രഷറര്‍ ആന്‍സണ്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ആന്‍മേരി ടോണി സ്വാഗതവും ആല്‍ബര്‍ട്ട് കോളരിക്കല്‍ നന്ദിയും പറഞ്ഞു. അതിരൂപതയിലെ മൂന്നൂറ്റമ്പതോളം ഇടവകകളില്‍ സി എല്‍ സി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം