Kerala

സി.എല്‍.സി.യുടെ സഹായം

Sathyadeepam

കാഞ്ഞൂര്‍: പ്രളയം ദുരിതം വിതച്ച കുടുംബങ്ങളില്‍ ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളുമെത്തിച്ചു ക്രിസ്ത്യന്‍ ലൈഫ് കമ്യൂണിറ്റി (സിഎല്‍സി) അംഗങ്ങള്‍. കിഴക്കുംഭാഗം ഉണ്ണി മിശിഹാ പള്ളിയിലെ സിഎല്‍സി അംഗങ്ങളാണ് ഇടവകാതിര്‍ത്തിയിലെ നാനാജാതി മതസ്ഥര്‍ക്കു സഹായവുമായെത്തിയത്.

അരി, ചായപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പ്പൊടി, ഗ്രീന്‍പീസ്, കോഴി മുട്ട, സോപ്പ് എന്നിവയടങ്ങിയ കിറ്റുകളാണു വീടുകളില്‍ വിതരണം ചെയ്തത്. സുമനസ്സുകളുടെ സഹകരണത്തോടെ സജ്ജീകരിച്ച സാധനങ്ങള്‍ കിറ്റുകളിലാക്കാനും വിതരണം ചെയ്യാനും സിഎല്‍സി അംഗങ്ങളാണു മുന്നോട്ടുവന്നത്.

പ്രസിഡന്‍റ് ജോള്‍ബിന്‍ ജോസ്, സെക്രട്ടറി നിമിഷ ബൈജു, ട്രഷറര്‍ ആന്‍ഷ് വിജി, വൈസ് പ്രസിഡന്‍റ് അനീറ്റ പോളച്ചന്‍, ജോ. സെക്രട്ടറി ജിസ്മോന്‍ ജോഷി ഭാരവാഹികളായ ആന്‍ മരിയ സജി, അലീന ബൈജു, ആല്‍ബര്‍ട്ട് വില്‍സന്‍, അഗസ്റ്റിന്‍ സാബു, തെരേസ മരിയ പോള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

വികാരി ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത്, ഇടവകയിലെ സിഎംസി സന്യാസിനികളായ സിസ്റ്റര്‍ നവീന, സിസ്റ്റര്‍ ആന്‍ മരിയ, സിസ്റ്റര്‍ ഡോണ, ബ്രദര്‍ ലിജോ, മുന്‍ ഭാരവാഹികളായ ലിജോ ജോസ്, ഡെല്‍വിന്‍ വില്‍സന്‍, സാഖില്‍ ജോണി, അമല ജെയിംസ്, ജെസ്റ്റി വര്‍ഗീസ്, ഡോണ മരിയ, റിയ സാജന്‍, അഖില ദേവസിക്കുട്ടി തുടങ്ങിയവരും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം