Kerala

ക്രാന്തദര്‍ശിയായ സാമൂഹ്യ പരിഷ്‌കര്‍ത്താവായി രുന്നു ചാവറയച്ചന്‍ : കെ സച്ചിദാനന്ദന്‍

Sathyadeepam

കൊച്ചി: ക്രാന്തദര്‍ശിയായ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരു ന്നു ചാവറയച്ചനെന്നും ശ്രീനാരാ യണഗുരുവിനും മുമ്പേ കേരള ത്തില്‍ നവോഥാനത്തിന് നേതൃത്വം നല്‍കി, ശ്രീനാരായണ ഗുരുവും ചാവറയച്ചനും ഒരേ വഴിയിലായിരുന്നുവെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.

രണ്ടുപേരും കവികളായിരുന്നു, പള്ളിക്ക് പിന്നാലെ പള്ളിക്കൂട മെന്ന ആശയം, ചാവറയച്ചന്‍ മുന്നോട്ട് വച്ചപ്പോള്‍, സമുദായ ത്തിലൂടെ വിദ്യ നേടുവാനാണ് ഗുരു ആഹ്വാനം ചെയ്തത്. പ്രകൃതി സ്‌നേഹി, ധ്യാനഗുരു, കവി, ചിന്തകന്‍, സമൂഹ്യ പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ചാവറയച്ചന്റെ അതുല്യമായ സംഭാവനകളാണെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ 'വിശുദ്ധ ചാവറയച്ചന്‍ ജീവിതവും സാഹിത്യ കൃതികളും' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂര്‍ ദേവമതാ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസ് നന്ദിക്കര സി എം ഐ അധ്യക്ഷത വഹിച്ചു. എം ജി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക്ക് തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി.

'നാഷണല്‍ ബെസ്റ്റ് ടീച്ചേര്‍സ് അവാര്‍ഡ്' ജേതാവ് ഭരതന്‍ മാസ്റ്റര്‍, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, ഡോ. വില്‍സണ്‍ തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ചാവറയ ച്ചന്‍ എഴുതിയ ഖണ്ഡകാവ്യം 'അനസ്താസ്യായുടെ രക്ത സാക്ഷ്യം' നാടകാവിഷ്‌കരണം അവതരിപ്പിച്ചു.

സുനി ചെറിയാന്‍ സംവിധാനം ചെയ്ത് ഫാ. വില്‍സണ്‍ തറയില്‍ രചന നിര്‍വഹിച്ച് ക്രൈസ്റ്റ് ഇരിങ്ങാലക്കുട അവതരിപ്പിച്ചു.

ശ്രദ്ധ ക്രിസ്തുവിന്...

നോക്കുക, ചുറ്റുമുണ്ടാകാം, കാര്‍ലോമാര്‍!

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ