Kerala

ക്രൈസ്തവ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ മാത്രം അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാരിന്റെ സമീപനം അപലപനീയം : മാര്‍ ടോണി നീലങ്കാവില്‍

Sathyadeepam

തൃശ്ശൂര്‍ : നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സമിതി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ മുന്‍പില്‍ നല്‍കി. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാത്രം അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാരിന്റെ സമീപനം തീര്‍ത്തും അപലപനീയമാണെന്നും, പള്ളുരുത്തി സ്‌കൂളിലും മറ്റും സ്വതന്ത്ര്യമായി വിദ്യാഭ്യാസം നടത്തുവാനുള്ള ന്യൂനപക്ഷ അവകാശത്തിന്റെ ധ്വംസനമാണ് മന്ത്രി തന്റെ പ്രസ്താവനയിലൂടെ നടത്തി കൊണ്ടിരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്.

കേരള സര്‍ക്കാരും, വിദ്യഭ്യാസ മന്ത്രിയും ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അടിയന്തരമായി ഈ കാര്യത്തില്‍ ഇടപെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് തൃശ്ശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു കൊണ്ട് മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. ക്രൈസ്തവരുടെ കാര്യത്തില്‍ ഇടപെടുന്ന, ക്രൈസ്തവരുടെ നീതിനിഷേധത്തില്‍ പ്രതികരിക്കുന്ന ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ ക്രൈസ്തവര്‍ക്കു കൂടി നേടിയെടുക്കുന്നതില്‍ സഹായിക്കുന്ന ഏതു രാഷ്ട്രീയ പാര്‍ട്ടിയെയും കത്തോലിക്ക കോണ്‍ഗ്രസ് നെഞ്ചോട് ചേര്‍ക്കുമെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ജാഥ ക്യാപ്റ്റന്‍ പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു.

കത്തോലിക്ക കോണ്‍ഗ്രസ് അവകാശസംരക്ഷണ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിന് മറുപടി പറഞ്ഞു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ റവ. ഫാ ജീ ജോ വള്ളൂപ്പാറ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഫാ. ഫിലിപ്പ് കവിയില്‍ ഗ്ലോബല്‍ വൈ. പ്രസിഡന്റ് ഡോ. കെ എം ഫ്രാന്‍സിസ്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌ക്കുട്ടി ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു.

അതിരൂപത ജനറല്‍ സെക്രട്ടറി കെ സി ഡേവീസ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ ഷാനു ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി. അതിരൂപത ഭാരവാഹികളായ റോണി അഗസ്റ്റിന്‍, അഡ്വ. ബൈജു ജോസഫ്, ലീല വര്‍ഗീസ്, മേഴ്‌സി ജോയ്, ആന്റോ തൊറയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഭരണഘടനാവകാശങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ല: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയ്ക്ക് സ്വീകരണം നല്‍കി: യൂത്ത് കൗണ്‍സില്‍

സ്ലം സര്‍വീസ് സെന്റര്‍ 43-ാം വാര്‍ഷിക ജനറല്‍ ബോഡി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രകടന പത്രിക ഇനി വേണ്ട, സര്‍ക്കാര്‍ ഉറക്കം വിട്ടുണരണം : കെ സി ബി സി മദ്യവിരുദ്ധ സമിതി

വിശുദ്ധ ബര്‍ട്ടില്ല ബൊസ്‌കാര്‍ഡില്‍ (1888-1922) : ഒക്‌ടോബര്‍ 20