സ്ലം സര്‍വീസ് സെന്റര്‍ 43-ാം വാര്‍ഷിക ജനറല്‍ ബോഡി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്ലം സര്‍വീസ് സെന്റര്‍ 43-ാം വാര്‍ഷിക ജനറല്‍ ബോഡി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Published on

തൃശൂര്‍: അതിരൂപത സ്ലം സര്‍വീസ് സെന്ററിന്റെ 43-ാം വാര്‍ഷിക ജനറല്‍ബോഡിയോഗം കുരിയച്ചിറ ഓഫീസ് ഹാളില്‍ വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജിയോ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ്‌പോള്‍ കെ വാര്‍ഷികറിപ്പോര്‍ട്ടും ട്രഷറര്‍ ഫ്രാന്‍സിസ് കല്ലറക്കല്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു.

പ്രസിഡന്റ് ബേബി മൂക്കന്‍, ജോണ്‍സണ്‍ കൊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. ചര്‍ച്ചയില്‍ റപ്പായി പാലമറ്റം, ജോസ് കുത്തൂര്‍, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, ഷാജു തെക്കൂടന്‍, പ്രേമ മൈക്കിള്‍, ജാന്‍സി ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൃശൂര്‍ അതിരൂപത സ്ലം സര്‍വീസ് സെന്ററിന്റെ പുതിയ ഭാരവാഹികളായി ഫാ. ജിയോ ചിരിയങ്കണ്ടത്ത് (ഡയറക്ടര്‍), ജോയ്‌പോള്‍ കെ (പ്രസിഡന്റ്), ബേബി മൂക്കന്‍ (സെക്രട്ടറി), ഫ്രാന്‍സിസ് കല്ലറക്കല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി ജോണ്‍സണ്‍ കൊക്കന്‍ (വൈസ് പ്രസിഡന്റ്), ജോസ് കുത്തൂര്‍, റപ്പായി പാലമറ്റം, ജോസ് ഉക്രാന്‍, ആന്റണി കടവി (കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org