Kerala

ക്രിസ്ത്യന്‍ യുവജനസംഗമം

Sathyadeepam

കൊച്ചി: കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍വച്ചു ക്രിസ്ത്യന്‍ യുവജനസംഗമവും തീവ്രവാദത്തിനെതിരെ പ്രാര്‍ത്ഥനാകൂട്ടായ്മയും സംഘടിപ്പിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ് പ്രദീപ് മാത്യു നല്ലില അദ്ധ്യക്ഷത വഹിച്ച യോഗം നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ ജോവൈ രൂപതാ ബിഷപ് വിക്ടര്‍ ലിങ്ഡോഗ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുക എന്നതാണു യുവജനപ്രേഷിതകരുടെ മുഖ്യദൗത്യം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കേരളത്തിലെ ക്രൈസ്തവ യുവജനസംഘടനകള്‍ സുവിശേഷ പ്രഘോഷണത്തിനു നല്കുന്ന പ്രാധാന്യത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലില്‍ ആമുഖപ്രഭാഷണം നടത്തി. എറണാകുളം അങ്കമാലി അതിരൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. ബൈജു വടക്കുംചേരി, ഫിയാത്ത് മിഷന്‍ കോഓര്‍ഡിനേറ്റര്‍ പോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്നു വിവിധ ക്രൈസ്തവ യുവജന സംഘടനകളുടെ പ്രതിനിധികള്‍ യുവജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയ്ക്കു കെസിബിസി മീഡിയ സെക്രട്ടറി ഫാ. ജോളി വടക്കന്‍ മോഡറേറ്ററായിരുന്നു. തുടര്‍ന്നു നടന്ന 'തീവ്രവാദത്തിനെതിരായ പ്രാര്‍ത്ഥനാകൂട്ടായ്മ'യ്ക്കു ഫാ. എല്‍ദോസ് കക്കാടന്‍ നേതൃത്വം നല്കി. കെസിവൈഎം സംസ്ഥാന ഭാരവാഹികളായ പോള്‍ ജോസ് പടമാട്ടുമ്മന്‍, ബിബിന്‍ ചെമ്പക്കര, റീതു ജോസഫ്, ജിഫിന്‍ സാം, റോബിന്‍സ് വടക്കന്‍, നീതു എം. മാത്യൂസ്, രേഷ്മ കുര്യാക്കോസ്, ബിനോയ് പി.കെ. എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂപതകളില്‍ നിന്നുള്ള നേതാക്കന്മാരും യുവജനങ്ങളും കൂട്ടായ്മയില്‍ പങ്കെടുത്തു. ഫിയാത്ത് മിഷന്‍റെ എക്സിബിഷന്‍ കാണാനും യുവജനങ്ങള്‍ക്ക് അവസരമൊരുക്കിയിരുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം