Kerala

ചെറുകിട സംരംഭകത്വ ദിനാചരണം സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം: ആഗസ്റ്റ് 30 ചെറുകിട സംരംഭകത്വ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറുകിട സംരംഭകത്വ ദിനാചരണം സംഘടിപ്പിച്ചു. കൈപ്പുഴ സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്‍റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി മൈക്കിള്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് കൈപ്പുഴ ഗ്രാമവികസന സമിതി പ്രസിഡന്‍റ് റവ. ഫാ. മാത്യു കുഴിപ്പള്ളില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത് മുഖ്യപ്രഭാഷണം നടത്തി. ലിസി ലൂക്കോസ്, എല്‍സി മാത്യു, ചിന്നമ്മ രാജന്‍, നിമ്മി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സെമിനാറും മികച്ച ചെറുകിട സംരംഭകനെ ആദരിക്കലും നടത്തപ്പെട്ടു. ഇരുനൂറോളം പേര്‍ പങ്കെടുത്തു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം