Kerala

ചെമ്മനം സ്മാരക കവിതാപുരസ്കാരവും കവിതാ രചനാമത്സരവും

Sathyadeepam

കൊച്ചി: തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ കവി ചെമ്മനം ചാക്കോയുടെ സ്മരണയ്ക്കായി ചെമ്മനം സ്മാരക കവിതാ പുരസ്കാരവും അഖില കേരള കവിതാ രചനാമത്സരവും സംഘടിപ്പിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മലയാള സാഹിത്യത്തിലെ കവിതാസമാഹാരങ്ങള്‍ കവിതാ പുരസ്കാരത്തിനായി അയയ്ക്കാം. 25001 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അഖില കേരള കവിതാരചനാമത്സരത്തില്‍ 60 വരിയില്‍ കൂടാത്ത കവിതകള്‍ സമര്‍പ്പിക്കാം. 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വേര്‍തിരിച്ചാണു മത്സരം. രണ്ടു വിഭാഗത്തിലുംപെട്ട മികച്ച മൂന്നു രചനകള്‍ക്ക് 5000 രൂപ വീതം നല്കും. 300 രൂപ രജിസ്ട്രേഷന്‍ ഫീസ്. അവസാനതീയതി ഫെബ്രുവരി 28. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9388414770, 9847117984.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]