Kerala

ചാവറ ഇടയനാടക ദേശീയ പുരസ്ക്കാരം കാവാലം നാരായണപണിക്കര്‍ക്ക്…

Sathyadeepam

കൊച്ചി: ചാവറ ഇടയനാടക ദേശീയ പുരസ്ക്കാരം മരണാനന്തര ബഹുമതിയായി നാടകാചാര്യന്‍ കാവാലം നാരായണപണിക്കര്‍ക്ക്. 1856-ല്‍ ചാവറ കുര്യാക്കോസ് ഏലിയാസ് എഴുതിയ ഇടയനാടകങ്ങള്‍ ഇന്ത്യന്‍ഭാഷാവേദിയിലെ ആദ്യനാടകരചനയായി കണ്ടെത്തപ്പെടുകയും കേരള സാഹിത്യ അക്കാദമി അവ പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിന്‍റെ അനുസ്മരണാര്‍ത്ഥം ചാവറയച്ചന്‍ സ്ഥാപിച്ച സിഎംഐ സന്യാസസമൂഹം ഈ വര്‍ഷം മുതല്‍ നാടകരംഗത്ത് സമഗ്രസംഭാവനകളുടെ ആദരസൂചകമായി ദേശീയതലത്തില്‍ ഏര്‍പ്പെടുത്തുന്ന അവാര്‍ഡാണിത്. 50,000/- രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന ഈ അവാര്‍ഡിന് ഭാരതീയ നാടക പൈതൃകത്തെ രംഗകലയിലും സാഹിത്യരൂപമായും അനുഷ്ഠാന ചിട്ടകളോടെ പുതിയ മാനങ്ങളിലേക്കു നയിക്കുന്നതിനു നിസ്തന്ദ്രമായി അനുഷ്ഠിച്ച സേവനങ്ങളുടെ പേരിലാണു കാവാലത്തെ നിര്‍ദ്ദേശിക്കുന്നതെന്ന് എം.കെ. സാനു ചെയര്‍മാനും നെടുമുടി വേണു, തോമസ് ജേക്കബ്, ഡോ. ബി. ഇക്ബാല്‍, ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത് സി.എം.ഐ., ജോണ്‍ പോള്‍ എന്നിവര്‍ അംഗങ്ങളും, ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ കണ്‍വീനറുമായ ജൂറി പ്രസ്താവിച്ചു. ചാവറ ഇടയ നാടക ദേശീയ പുരസ്ക്കാരം ഒക്ടോബറില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.

image

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 2]

യുവജനങ്ങള്‍ക്കായുള്ള ഒരു അസാധാരണ ഗ്രന്ഥം

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 1]