സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 2]

ന്യായാധിപന്മാര്‍ - അധ്യായം 2
സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 2]

ക്വിസ് മാസ്റ്റര്‍: സോഫി ജോസഫ് അരീക്കല്‍

Q

1) ജോഷ്വായെ അടക്കിയ തിമ്‌നാത് ഹെറെസ് എവിടെയാണ്? (2:9)

A

ഗാഷ് പര്‍വതത്തിന് വടക്ക് എഫ്രായിം മലനാട്ടില്‍.

Q

2) രണ്ടാം അധ്യായത്തില്‍ ഇസ്രായേല്‍ ജനം കര്‍ത്താവിന് ബലിയര്‍പ്പിച്ച സ്ഥലം ഏത്? (2:5)

A

ബോക്കിം.

Q

3) ന്യായാധിപന്‍മാര്‍ 2/8 ല്‍ ജോഷ്വായെ വിശേഷിപ്പിച്ചിരിക്കുന്നത് എങ്ങനെ?

A

കര്‍ത്താവിന്റെ ദാസനും നൂനിന്റെ മകനും ആയ ജോഷ്വാ

Q

4) ജോഷ്വായുടെ മരണശേഷം വന്ന തലമുറ എങ്ങനെയുള്ളത് ആയിരുന്നു? (2:10)

A

കര്‍ത്താവിനെയോ ഇസ്രായേലിന് അവിടുന്ന് ചെയ്ത വലിയ കാര്യങ്ങളെയോ അറിയാത്ത മറ്റൊരു തലമുറ

Q

5) കര്‍ത്താവ് ഇസ്രായേലിനെ കവര്‍ച്ചക്കാര്‍ക്ക് ഏല്‍പിച്ചു കൊടുത്തത് അവര്‍ ആരെ സേവിച്ചപ്പോഴാണ്? (2:13)

A

ബാല്‍ദേവന്മാരെയും അസ്താര്‍ത്തെ ദേവതകളെയും

Q

6) ഇസ്രായേല്‍ ജനം കര്‍ത്താവിന്റെ മുമ്പില്‍ തിന്മ ചെയ്തു എന്ന് ന്യായാ 22/11 ല്‍ പരാമര്‍ശിക്കുന്ന തിന്മ ഏത് ?

A

ബാല്‍ ദേവന്‍മാരെ സേവിച്ചു.

Q

7) ഇസ്രായേല്‍ ജനം അവയ്ക്ക് മുമ്പില്‍ കുമ്പിട്ടു എന്ന് പറയുന്നത് എന്തിനെക്കുറിച്ചാണ്? (2:12)

A

ചുറ്റുമുള്ള ജനങ്ങളുടെ ദേവന്മാരുടെ മുമ്പില്‍

Q

8) ഇസ്രായേലിന് എതിര്‍ത്തു നില്‍ക്കാന്‍ കഴിയാഞ്ഞത് ആരോടാണ്? (2:14)

A

ചുറ്റുമുള്ള ശത്രുക്കളോട്

Q

9) കര്‍ത്താവിന്റെ കല്പനകള്‍ അനുസരിച്ച് ജീവിച്ച ആരെക്കുറിച്ചാണ് ന്യായാ 2:17 ല്‍ പറയുന്നത് ?

A

പിതാക്കന്മാര്‍

Q

10) ന്യായാധിപന്‍മാര്‍ ഇസ്രായേലിനെ രക്ഷിച്ചത് എന്തില്‍ നിന്ന്? (2:16)

A

കവര്‍ച്ച ചെയ്തിരുന്നവരുടെ ആധിപത്യത്തില്‍നിന്നും

Q

11) ന്യായാധിപന്‍മാരുടെ കാലത്ത് കര്‍ത്താവ് ആരുടെ കൈയില്‍നിന്ന് ജനത്തെ രക്ഷിച്ചു? (2/18)

A

ശത്രുക്കളുടെ

Q

12) രണ്ടാം അധ്യായത്തില്‍ 'കര്‍ത്താവിന്റെ കോപം ഇസ്രായേലിന് എതിരെ ജ്വലിച്ചു.' വാക്യ നമ്പറുകള്‍ ഏത് ?

A

2:14, 2:20

Q

13) ഇസ്രായേല്‍ ജനം എന്ത് ലംഘിച്ചു എന്നാണ് കര്‍ത്താവ് പറഞ്ഞത്? (2:20)

A

ഇസ്രായേല്‍ ജനത്തിന്റെ പിതാക്കന്മാരോട് കര്‍ത്താവ് ചെയ്ത ഉടമ്പടി

Q

14) ഇസ്രായേല്‍ ജനം അനുസരിച്ചില്ല എന്ന് 2:2 ലും 22:20 ലും പറയുന്നത് എന്ത്? (2:2)

A

2:2 - കര്‍ത്താവിന്റെ കല്പന; 2:20 - കര്‍ത്താവിന്റെ വാക്കുകള്‍

Q

15) 2/22 അനുസരിച്ച് തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ എന്ത് ചെയ്യാനാണ് ഇസ്രായേല്‍ ശ്രദ്ധിക്കേണ്ടത്?

A

കര്‍ത്താവിന്റെ വഴികളില്‍ നടക്കാന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org