ക്വിസ് മാസ്റ്റര്‍: സോഫി ജോസഫ് അരീക്കല്‍
1) യൂദാ ബസേക്കില്‍ വച്ച് ആരെയാണ് പരാജയപ്പെടുത്തിയത്? (1:4)
കാനാന്യരെയും പെരീസ്യരേയും
2) അനാക്കിന്റെ മൂന്ന് പുത്രന്മാരെ ഹെബ്രോണില്‍ നിന്ന് പുറത്താക്കിയത് ആര്? (1:20)
കാലെബ്
3) യൂദ പരാജയപ്പെടുത്തി നിശ്ശേഷം നശിപ്പിച്ചത് ആരെ? (1:17)
സേഫാത്ത് നിവാസികളായ കാനാന്യരെ
4) ബഥേല്‍ നഗരത്തെ വാളിനിരയാക്കിയത് ആര്? (1:25)
ബഥേല്‍ ഒറ്റുനോക്കാന്‍ പോയ ചാരന്മാര്‍
5) താനാക്ക് നിവാസികളെ പുറത്താക്കാതിരുന്ന ഗോത്രം ഏത് ? (1:27)
മനാസ്സെ
6) കാനാന്‍കാര്‍ അടിമകളായി എന്നു പറയുന്നത് ഏതെല്ലാം ഗോത്രങ്ങള്‍ക്കാണ് ? (1:27-33)
മനാസ്സെ, സെബുലൂണ്‍, നഫ്ത്താലി
7) അമോര്യര്‍ ദാന്‍ ഗോത്രത്തെ എവിടേക്ക് തള്ളിവിട്ടു എന്നാണ് 1:34 ല്‍ പറയുന്നത്?
മലമ്പ്രദേശത്തേക്ക്
8) 1:35 അമോര്യരുടെമേല്‍ ശക്തിപ്പെട്ട ഗോത്രം ഏത്?
ജോസഫിന്റെ ഗോത്രം
9) ഒന്നാം അധ്യായത്തില്‍ സൂചിപ്പിക്കുന്ന ജറുസലേം രാജാവ് ആര് ? (1:7)
അദോണിബസേക്ക്
10) യൂദാ ഗോത്രം ആരോട് യുദ്ധം ചെയ്ത കാര്യമാണ് 1:10 ല്‍ പരാമര്‍ശിക്കുന്നത് ?
ഹെബ്രോണില്‍ താമസിച്ചിരുന്ന കാനാന്യരോട്
11) യൂദാ മരുഭൂമിയില്‍ അവിടത്തെ ജനങ്ങളോടൊത്ത് യൂദാ ഗോത്രക്കാര്‍ താമസിച്ചപ്പോള്‍ കൂടെ താമസിച്ചതാര് ? (1:16)
മോശയുടെ അമ്മായിയപ്പനായ കേന്യന്റെ പിന്‍ഗാമികള്‍
12) ഒന്നാം അധ്യായം അനുസരിച്ച് കേന്യര്‍ ആദ്യം താമസിച്ചിരുന്ന സ്ഥലം ഏത് ? (1:16)
ഈന്തപ്പനകളുടെ നഗരത്തില്‍ (ജറിക്കോയില്‍)
13) ന്യായാധിപന്മാര്‍ എന്ന പുസ്തകത്തില്‍ എത്ര ന്യായാധിപന്മാരെക്കുറിച്ച് പരാമര്‍ശിക്കുന്നു ?
പന്ത്രണ്ട് (ആമുഖം)
14) ന്യായാധിപന്മാരുടെ പ്രവര്‍ത്തന കാലം എന്തായിരുന്നു ?
ബി സി 12-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ബി സി 11-ാം നൂറ്റാണ്ടിന്റെ അവസാനം വരെ
15) ഏതു ന്യായാധിപന്മാരുടെ കാലത്താണ് ഗോത്രങ്ങള്‍ സംഘടിതമായി ശത്രുവിനെ നേരിട്ടത് ?
സാംസണ്‍, ഗിദയോന്‍