Kerala

ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി

Sathyadeepam

കോട്ടയം: കാര്‍ഷിക കേരളത്തിന്‍റെ ഉത്സവമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 21-ാ മത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. സംസ്ഥാന സര്‍ക്കാരിന്‍റെയും കൃഷി വകുപ്പിന്‍റെയും പങ്കാളിത്തത്തോടെ അഞ്ച് ദിനങ്ങളിലായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് സന്ദര്‍ശകരായി എത്തിയത്. കാര്‍ഷികമേള സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എംപി നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ദേശീയ മൈനോരിറ്റി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍, ക്നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്റ്റീഫന്‍ ജോര്‍ജ് എക്സ്. എംഎല്‍എ, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത്, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് മേഴ്സി മൂലക്കാട്ട്, കെഎസ്എസ്എസ് അസി. ഡയറക്ടര്‍ മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.

അഞ്ച് ദിനങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ ഏറ്റവും വലിയ പോത്തുകളുടെ പ്ര ദര്‍ശനം, കുള്ളന്‍ കാള പ്രദര്‍ശനം, അക്വാഷോ, മെഡിക്കല്‍ എക്സിബിഷന്‍, പുരാ വസ്തു ശേഖരത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറന്‍സികളും സ്റ്റാമ്പുകളും ഉള്‍പ്പെടെയുള്ള പ്രദര്‍ശനം, നാടന്‍ പച്ചമരുന്നുകളുടെ പ്രദര്‍ശനവും വിപണനവും പക്ഷി മൃഗാദികളുടെയും പുഷ്പ-ഫലവൃക്ഷാദികളുടെയും പ്രദര്‍ശനവും വിപണനം തുടങ്ങി നിരവധിയായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 2]

യുവജനങ്ങള്‍ക്കായുള്ള ഒരു അസാധാരണ ഗ്രന്ഥം

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 1]

പ്രകാശത്തിന്റെ മക്കള്‍ [08]