Kerala

ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി

Sathyadeepam

കോട്ടയം: കാര്‍ഷിക കേരളത്തിന്‍റെ ഉത്സവമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസ മാപ്തി. അഞ്ച് ദിനങ്ങളിലായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് സന്ദര്‍ശകരായി എത്തിയത്. കാര്‍ഷികമേള സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.

കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെ. സി. ജോസഫ് എംഎല്‍എ, അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, ദേശീയ മൈനോരിറ്റി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍, കാരിത്താസ് ഇന്ത്യ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, കെഎസ്എസ് എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, സ്റ്റീഫന്‍ ജോര്‍ജ് എക്സ് എംഎല്‍എ, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസ് എസ്വിഎം, കെഎസ്എസ്എസ് അസിസ്റ്റന്‍റ് സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത് എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം