Kerala

തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

Sathyadeepam

ചിത്രം: പറവൂര്‍ മുന്‍സിപാലിറ്റി ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍, സര്‍ട്ടിഫിക്കറ്റ് വിതരണം ചെയുന്നു. ഷെല്‍ഫി ടൈറ്റ്‌സ്, കെ.ഒ മാത്യൂസ്, സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തിവെള്ളില്‍, ജോസഫ് ടി.ഡി എന്നിവര്‍ സമീപം.

പറവൂര്‍ : എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയും ഉഷ സോഷ്യല്‍ സര്‍വീസും ചേര്‍ന്ന് സ്ത്രീകള്‍ക്കായി ഒരുക്കിയ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വി. ഡി സതീശന്‍ എം. എല്‍. എ യുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നതിനായി ഇരുപത് നിര്‍ധന സ്ത്രീകളെ കണ്ടെത്തിയത്. പറവൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പറവൂര്‍ സഹൃദയ റീജിയണല്‍ ഓഫിസില്‍ വച്ചു നടന്ന ചടങ്ങില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ആവശ്യമായ എല്ലാ പിന്തുണകളും സഹൃദയ നല്‍കുമെന്ന് അധ്യക്ഷപ്രസംഗത്തിലൂടെ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അറിയിച്ചു. തയ്യല്‍ പരിശീലനത്തിന്റെ ഭാഗമായി ഓരോരുത്തര്‍ക്കും തയ്യല്‍ മെഷീനും,ടൂള്‍കിറ്റും,റഫറന്‍സ് ബുക്കും നല്‍കിയിരുന്നു. തോമസ് ടി. ഡി, പ്രോഗ്രാം ഓഫിസര്‍ കെ. ഒ മാത്യൂസ്, പ്രോജെക്ട് കോര്‍ഡിനേറ്റര്‍ ഷെല്‍ഫി ടൈറ്റസ്, എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം