റോജി എം ജോൺ എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു, അങ്കമാലി മുനിസിപ്പാലിറ്റി ചെയർമാൻ റെജി മാത്യു,സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, അസി.ഡയറക്ടർ ഫാ. ആൻസിൽ മയ്പാൻ, അങ്കമാലി നഗരസഭാ കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി,പോൾ ജോവർ, സെന്റ് ക്ലെയർ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അഭയ, സഹൃദയ സ്പർശൻ ഫെഡറേഷൻ പ്രസിഡന്റ് അനിൽ വിജി എന്നിവർ സമീപം 
Kerala

അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷിച്ചു

Sathyadeepam

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ള കൂട്ടായ്മയായ സഹൃദയ സ്പർശൻ ജില്ലാ വികലാംഗ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം എബിലിറ്റി ഫെസ്റ്റ് ആയി അങ്കമാലി ബസിലിക്ക ഹാളിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ റെജി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം റോജി എം ജോൺ എം.എൽ.എ.ഉദ്ഘാടനം ചെയ്തു . ഭിന്നശേഷിക്കാർക്കുള്ള കിറ്റ് വിതരണ ഉദ്ഘാടനം അങ്കമാലി മുനിസിപ്പാലിറ്റി ചെയർമാൻ റെജി മാത്യു നിർവഹിച്ചു. മോട്ടിവേഷണൽ സ്പീക്കർ അനീഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, അസി.ഡയറക്ടർ ഫാ. ആൻസിൽ മയ്പാൻ, അങ്കമാലി നഗരസഭാ കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി,പോൾ ജോവർ, സെന്റ് ക്ലെയർ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അഭയ, സഹൃദയ സ്പർശൻ ഫെഡറേഷൻ പ്രസിഡന്റ് അനിൽ വിജി എന്നിവർ സംസാരിച്ചു. ഭിന്ന ശേഷിക്കാരായ കലാകാരന്മാരുടെ കൂട്ടായ്മയായ സഹൃദയ മെലഡീസിന്റെ ഗാനമേളയും നടത്തി.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി