Kerala

മതേതര മൂല്യങ്ങള്‍ ഇല്ലാതാക്കിയുള്ള വികസന സ്വപ്നങ്ങള്‍ മൗഢ്യം: കത്തോലിക്ക കോണ്‍ഗ്രസ്

Sathyadeepam

കൊച്ചി: ഭാരതത്തിന്‍റെ മതസൗഹാര്‍ദവും മതേതര മൂല്യങ്ങളും ബലി കഴിച്ചു കൊണ്ടുള്ള വികസന സ്വപ്നങ്ങള്‍ മൗഢ്യമാണെന്നു ഭരണരംഗത്തുള്ളവരും ബന്ധപ്പെട്ടവരും തിരിച്ചറിയണമെന്നു കത്തോലിക്ക കോണ്‍ഗ്രസ്.

വര്‍ഗീയ ഫാസിസത്തിനെതിരെ നിലപാട് സ്വീകരിച്ച പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊ ലപ്പെടുത്തിയ സംഭവം, അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമായിക്കൂടിയാണു മനസ്സിലാക്കേണ്ടത്. ഇന്നു മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരില്‍ ഭയന്നു ജീവിക്കേണ്ട സാഹചര്യം ഇന്ത്യന്‍ പൗരനുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്ക് മാത്രമാണ്.

ഭാരതത്തിന്‍റെ മതേതര മനസിനെ അധികാര ലാഭത്തിനുവേണ്ടി കലുഷിതമാക്കുന്ന സംഘടിത നീക്കത്തെ പൊതുസമൂഹം തിരിച്ചറിയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് വി.വി. അഗസ്റ്റിനും ജനറല്‍ സെക്രട്ടറി ബിജു പറയന്നിലവും പ്രസ്താവനയില്‍ പറഞ്ഞു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം