Kerala

കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ഭാരവാഹികള്‍

Sathyadeepam

കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍റെ സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡന്‍റ്: സാലു പതാലില്‍ (തിരുവനന്തപുരം), ജനറല്‍ സെക്രട്ടറി: ജോഷി വടക്കന്‍ (തൃശൂര്‍), ട്രഷറര്‍: ജോസ് ആന്‍റണി (ആലപ്പുഴ), വൈസ് പ്രസിഡന്‍റുമാര്‍: സിബി വലിയമറ്റം (ഇടുക്കി), ഷാജി മാത്യു (തിരുവല്ല), ജോസ് ഡി. ആര്‍ (നെയ്യാറ്റിന്‍കര), സെക്രട്ടറിമാര്‍: മാത്യു ജോസഫ് (തലശ്ശേരി), ജെയിംസ് കോശി (ബത്തേരി), എം. ആബേല്‍ (തിരുവനന്തപുരം) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക അദ്ധ്യാപകപ്രസ്ഥാനമായ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് കേരളത്തിലെ 31 രൂപതകളിലായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭാവിഭാഗങ്ങളിലെ അദ്ധ്യാപകരുടെ പൊതുവേദിയാണ്. തിരഞ്ഞെടുപ്പുയോഗത്തില്‍ കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം