Kerala

കത്തോലിക്ക കോണ്‍ഗ്രസ് സാമൂഹ്യ പ്രതിബദ്ധത മുഖമുദ്രയാക്കണം: മാര്‍ ജേക്കബ് മനത്തോടത്ത്

Sathyadeepam

പാലക്കാട്: അല്മായര്‍ സമുദായത്തെ സ്നേഹിക്കുന്നതോടൊപ്പം തന്നെ സമൂഹത്തോടുള്ള കടമകള്‍ നിറവേറ്റുന്നവരുമാകണമെന്ന് പാലക്കാട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ എക്സിക്യൂട്ടീവ് യോഗം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടി ബദല്‍ റോഡിനെ സംബന്ധിച്ച ഒരു പഠന റിപ്പോര്‍ട്ട് സെക്രട്ടറി ജെയിംസ് പി.ജി അവതരിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്‍റ് തോമസ് ആന്‍റണി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി സ്വാഗതവും രൂപത ജനറല്‍ സെക്രട്ടറി ബെന്നി കിളിരൂപ്പറമ്പില്‍ നന്ദിയും പറഞ്ഞു. രൂപത ട്രഷറര്‍ അജോ വട്ടുകുന്നേല്‍, കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റിയംഗം മോഹന്‍ ഐസക്, മുന്‍ പ്രസിഡന്‍റ് ജോസ് മേനാച്ചേരി, വൈസ് പ്രസിഡന്‍റുമാരായ ചാര്‍ളി മാത്യു, ജോസ് മുക്കട, സ്വപ്ന ജെയിംസ്, ഷേര്‍ളി റാവു, സെക്രട്ടറിമാരായ അഡ്വ. റെജിമോന്‍ ജോസഫ്, സണ്ണി ഏറനാട്ട്, അഡ്വ. ബോബി പൂവ്വത്തിങ്കല്‍, ജോസ് വടക്കേക്കര, എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യു കല്ലടിക്കോട്, ജോസ് അബ്രഹാം തെങ്ങുംപള്ളില്‍, ജോഷി മേലേടത്ത്, സണ്ണി കെ.സി കലങ്ങോട്ടില്‍, ഫിലിപ്പ് വി. ജെ. വാലേച്ചിറയില്‍, ജെയിംസ് പാറയില്‍, ജോമി മാളിയേക്കല്‍, ആന്‍റണി കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ