Kerala

ബ്രദര്‍ മഞ്ഞളി 15-ാം ചരമവാര്‍ഷിക അനുസ്മരണം നടത്തി

Sathyadeepam

തൃശൂര്‍: എം.എം.ബി. സഭ സ്ഥാപകാംഗവും ജനറാളും എഴുത്തുകാരനും എഡിറ്ററുമായിരുന്ന ബ്രദര്‍ ളൂയിസ് മഞ്ഞളിയുടെ 15-ാം ചരമവാര്‍ഷികാനുസ്മരണം സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. "മാസിക എഡിറ്ററെന്ന നിലയില്‍ അനേകം എഴുത്തുകാരെ വളര്‍ത്താനും സാഹിത്യസമിതി സ്ഥാപകനെന്നനിലയില്‍ നിരവധി സാഹിത്യ-സാംസ്കാരിക നേതാക്കളെ ആദരിക്കാനും നൂറുകണക്കിന് യുവാക്കളെ സാഹിത്യ-പത്രമാധ്യമരംഗത്തേക്ക് ആനയിക്കാനും കഴിഞ്ഞ സന്യാസഭാചാര്യനായിരുന്നു ബ്ര. മഞ്ഞളി"യെന്ന് പ്രസ്താവിച്ചു.

എം.എം.ബി. സഭ ജനറാള്‍ ബ്രദര്‍ ബാസ്റ്റിന്‍ കരുവേലില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഷെവ. കെ.എം. ഫ്രാന്‍സീസ്, ഫാ. ജോസ് പുന്നോലിപ്പറമ്പില്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. എം. പീതാംബരന്‍മാസ്റ്റര്‍, പ്രൊഫ. വി.എ. വര്‍ഗ്ഗീസ്, ഡേവിഡ് കണ്ണനായ്ക്കല്‍, പി.എല്‍. ജോസ്, ജോയ് ചിറമ്മല്‍, ബ്ര. മഞ്ഞളി സ്മാരകസമിതി ചെയര്‍മാന്‍ ബേബി മൂക്കന്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
നേരത്തെ പുഷ്പാര്‍ച്ചനയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ജെയ്ക്കബ് കവലക്കാട്, ജോമോന്‍ ചെറുശ്ശേരി, സൈമണ്‍ വേലൂക്കാരന്‍, ഇ.എ. ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കെ.സി.എഫ് ഭരണഘടനാ ദിനം സമുചിതമായി ആചരിച്ചു

ദീനരോദനം

പ്രപഞ്ചരാജാവ് എളിയവരോടൊപ്പം നില്ക്കുന്നു

ഗാസ ക്രിസ്തുസാന്നിധ്യത്തിന്റെ സക്രാരിയെന്നു കാര്‍ഡിനല്‍ ഗുജറോത്തി

വിശുദ്ധ വിര്‍ജീലിയസ് (700-784) : നവംബര്‍ 27