

ഭീഷണിപ്പെടുത്തുന്ന ഒരു ഏകാധിപതിയോ തന്റെ അധികാരം കൊണ്ട് മറ്റുള്ളവരെ അടിച്ചമർ ത്തുന്ന ഒരു സ്വേച്ഛാധിപതിയോ അല്ല യേശുക്രിസ്തു. തന്റെ സര്‍വ്വശക്തിയാല്‍ നമ്മെ വീണ്ടെടുക്കുന്ന യഥാര്‍ത്ഥ രാജാവാണ് അവിടുന്ന്; അവിടുന്ന് യഥാര്‍ത്ഥ മനുഷ്യനും മനുഷ്യരാശിയുടെ നാഥനു മാണ്. അതിനാല്‍, കടന്നുപോകുന്ന കാലത്തിന്റെ പൊടിയില്‍നിന്ന് ക്രിസ്തു നമ്മെ ഉയര്‍ത്തുകയും, സകല ജനപദങ്ങളെയും മരണത്തില്‍നിന്ന് പുതിയ ജീവനിലേക്ക് ഉയിര്‍പ്പിക്കുകയും ചെയ്യുന്നു.
സഹായമര്‍ഹിക്കുന്നവരോടുള്ള സാമീപ്യത്തി ലൂടെയാണ് ക്രിസ്തുവിന്റെ രാജത്വം വെളിപ്പെടുന്നത്. അങ്ങനെ, എല്ലാ തിന്മകളില്‍ നിന്നും അവരെ വീണ്ടെടുക്കുന്നതിനായി പ്രപഞ്ചത്തിന്റെ രാജാവ് ഏറ്റവും എളിയവരോടും അടിച്ച മര്‍ത്തപ്പെട്ടവരോടും ഒപ്പം നില്ക്കുന്നു. ദൈവരാജ്യം ആഗതമാകുന്നു വെന്നും അത് എന്നേക്കും നിലനില്‍ക്കുമെന്നും നൂറ്റാണ്ടുകളിലൂടെയുള്ള ഒരു തീര്‍ത്ഥാടകയെന്ന നിലയില്‍ സഭ പ്രഘോഷിച്ചു കൊണ്ടിരിക്കുന്നു.
സ്വര്‍ഗ്ഗരാജ്ഞിയായി നാം വണങ്ങുന്ന കന്യകാ മറിയം, പ്രതീക്ഷാനിര്‍ഭരമായ ഈ കാത്തിരിപ്പില്‍ ഉറച്ചുനില്‍ക്കാന്‍ നമ്മെ അനുഗമിക്കട്ടെ.
(ക്രിസ്തുരാജത്വത്തിരുനാള്‍ ദിനത്തില്‍, സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ത്രികാലജപത്തിനൊടുവില്‍ നല്കിയ സന്ദേശത്തില്‍ നിന്ന്)