

കൊച്ചി: കേരള കാത്തലിക് ഫെഡറേഷന്‍ (കെ.സി.എഫ്) സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം പി.ഒ.സിയില്‍ (POC) വെച്ച് ഭരണഘടനാ ദിനം സമുചിതമായി ആചരിച്ചു.
ഭരണഘടനയുടെ ആമുഖം (Preamble) വായിച്ചുകൊണ്ട് കെ.സി.ബി.സി ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പുമായ ഡോ. തോമസ് ജെ. നെറ്റോ പരിപാടി ഉദ്ഘാടനം ചെയ്തു. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുവാനും അത് നിലനിര്‍ത്തുവാനും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന സന്ദേശത്തില്‍ ആവശ്യപ്പെട്ടു. കെ.സി.എഫ് സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരിമഞ്ചേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വക്കേറ്റ് എബ്രഹാം പട്ടയാനി മുഖ്യപ്രഭാഷണം നടത്തി. പി.ഒ.സി ഡയറക്ടറും കെ.സി.എഫ് വൈദിക ഉപദേഷ്ടാവുമായ ഫാ. തോമസ് തറയില്‍ ആമുഖ സന്ദേശം നല്‍കി.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ കെ.സി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെ.എല്‍.സി.എ) സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, എം.സി.എ ഗ്ലോബല്‍ പ്രസിഡന്റ് ബൈജു എസ്.ആര്‍, ലെയ്റ്റി കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി വര്‍ഗീസ് കെ. ചെറിയാന്‍, കെ.ആര്‍.എല്‍ സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവര്‍ പ്രസംഗിച്ചു.