ഗാസ ക്രിസ്തുസാന്നിധ്യത്തിന്റെ സക്രാരിയെന്നു കാര്‍ഡിനല്‍ ഗുജറോത്തി

Gaza is a tabernacle of Christ’s presence, says Cardinal Gujrotti.
Published on: 

ഇസ്രായേലും പലസ്തീനും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും ഗാസയെ ‘പറുദീസയുടെ ഒരു കോണാണ്’ എന്ന് വിശേഷിപ്പിക്കുകയാണ് ലിയോ പതിനാലാമന്‍ പാപ്പയുടെ പ്രതിനിധിയായി ഇവിടെയെത്തിയ വത്തിക്കാന്‍ പൗരസ്ത്യസഭാ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ക്ലൌദിയോ ഗുജറോത്തി. അവിടെ ക്രിസ്ത്യാനികള്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി പള്ളി വികാരി ഫാദര്‍ ഗബ്രിയേല്‍ റൊമാനല്ലിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് കാര്‍ഡിനല്‍ തന്റെ സന്ദര്‍ശനം ആരംഭിച്ചത്. നരകത്താല്‍ ചുറ്റപ്പെട്ട പറുദീസയുടെ ഒരു കോണാണ് ഗാസ; ഏറ്റവും ദരിദ്രരോടുള്ള സ്‌നേഹത്തിലൂടെ ക്രിസ്തുവിന്റെ സാന്നിധ്യം വെളിപ്പെടുന്ന ജീവിക്കുന്ന ഒരു സക്രാരിയാണത്. നിങ്ങളില്ലായിരുന്നെങ്കില്‍ മരണപ്പെടുമായിരുന്ന ചിലര്‍ക്ക് നിങ്ങള്‍ രക്ഷയായി മാറിയിരിക്കുന്നു - കാര്‍ഡിനല്‍ പറഞ്ഞു.

സന്ദര്‍ശനവേളയില്‍ ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ലയും മേഖലയിലെ മറ്റ് മെത്രാന്മാരും സന്നിഹിതരായിരുന്നു.

വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം, ഗാസയില്‍ 539 ക്രിസ്ത്യാനികളാണ് അവശേഷിക്കുന്നത്; ഇവരില്‍ ഭൂരിഭാഗവും ഓര്‍ത്തഡോക്‌സ് വിശ്വാസികളാണ്. സന്യസ്തരും വൈദികരും ഉള്‍പ്പെടെ 105 കത്തോലിക്കരാണ് അവിടെയുള്ളത്.

പലായനം ചെയ്യുന്നതിന് പകരം അവിടെത്തന്നെ തുടരാന്‍ തീരുമാനി ച്ചവര്‍ക്ക് മതഭേദമന്യേ മാനുഷിക സഹായങ്ങള്‍ നല്കുന്നത് ഗാസയിലെ ഹോളി ഫാമിലി പള്ളി തുടരുക യാണ്. പാവപ്പെട്ടവരെയും ദുരിത മനുഭവിക്കുന്നവരെയും സഹായി ക്കുന്നതില്‍ ഗാസയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാ ക്രിസ്ത്യാനികള്‍ക്കും പിന്തുടരാവുന്ന ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗുജറോത്തി കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലി, പലസ്തീന്‍ കത്തോലിക്കാ സമൂഹങ്ങളുമായും എക്യുമെനിക്കല്‍ പ്രതിനിധികളു മായും കാര്‍ഡിനല്‍ കൂടിക്കാഴ്ച നടത്തുകയും ജറുസലേം, ബെത്ലഹേം, ഗലീലി എന്നിവിട ങ്ങളിലെ പ്രധാന ക്രിസ്ത്യന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.