Kerala

തിന്മകളുടെ കെണിയാണ് മദ്യം -ബിഷപ് മാര്‍ ജോസ് പുളിക്കല്‍

Sathyadeepam

കൊച്ചി: തിന്മകളുടെയും വിപത്തുകളുടെയും കെണിയാണ് മദ്യവും ലഹരിവസ്തുക്കളുമെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സഭയുടെ മദ്യവിരുദ്ധ ഞായറിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

മദ്യത്തിന്‍റെ ലഹരിയില്‍ കണ്ണീരുകുടിക്കുന്ന കുടുംബങ്ങളുണ്ട്. തലമുറകളുടെ നാശത്തിന് വഴിതെളിക്കുന്ന ഈ വിപത്തിനെതിരെ നാം ഒറ്റക്കെട്ടായി പോരാടണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.

മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപതാ ഡയറക്ടര്‍ ഫാ. മാത്യു പുതിയിടത്ത്, ഫാ. ജോണ്‍സണ്‍ പൂള്ളീറ്റ്, സി. റെനി മേക്കലാത്ത്, ബെന്നി കൊള്ളിമാക്കിയില്‍, ജോസ് കവിയില്‍, മറിയമ്മ ലൂക്കോസ്, ഡെയ്സമ്മ ചൊവ്വാറ്റുകുന്നേല്‍, ആകാശ് ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.

സഭയുടെ മുഴുവന്‍ ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാന മധ്യേ മദ്യവിരുദ്ധ ഞായറോടനുബന്ധിച്ച് സഭാ ആസ്ഥാനത്തുനിന്നും ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയിലും, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ക്രിസ്തുദാസ് ആര്‍. എന്നിവര്‍ ഒപ്പുവച്ചു പുറപ്പെടുവിച്ച സഭയുടെ മദ്യവിരുദ്ധ സന്ദേശവും വായിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്