Kerala

സ്ത്രീകള്‍ മനുഷ്യബന്ധങ്ങളെ ഉറപ്പിക്കുന്ന കാരുണ്യത്തിന്‍റെ കണ്ണികള്‍: ബിഷപ് കാരിക്കശ്ശേരി

Sathyadeepam

കൊച്ചി: മനുഷ്യബന്ധങ്ങളെ ഉറപ്പിക്കുന്ന കാരുണ്യത്തിന്‍റെ കണ്ണികളാണ് കുടുംബത്തില്‍ അമ്മയും സമൂഹത്തില്‍ സ്ത്രീയുമെന്ന് ബിഷപ് ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. കെസിബിസി വനിതാ കമ്മീഷന്‍ എറണാകുളം സോണ്‍ ലീഡേഴ്സ് മീറ്റ് പിഒസിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 'സാമൂഹ്യനീതിയും ക്രിസ്തീയ വനിതാ നേതൃത്വവും' എന്ന വിഷയത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ക്ലാസ്സ് നയിച്ചു. കമ്മീഷന്‍ സെക്രട്ടറി ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. വര്‍ഗീസ് മണവാളന്‍, ഡോ. റോസക്കുട്ടി, ഡോ. കെ.വി. റീത്താമ്മ അഡ്വ. മോളി ബോബന്‍, മേഴ്സി ഡേവി, ഡോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. റൈസിംഗ് വുമണ്‍ ഓഫ് ഇന്ത്യ, വനിതാരത്നം എന്നീ അവാര്‍ഡിന് അര്‍ഹയായ ഡോ. റോസക്കുട്ടിയെ യോഗം ആദരിച്ചു. ഇടുക്കി, മുവാറ്റുപുഴ, കോതമംഗലം, ആലപ്പുഴ, കൊച്ചി, വരാപ്പുഴ, എറണാകുളം എന്നീ രൂപതകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍