Kerala

ജീവിതം എന്ന പാഠപുസ്തകം പുസ്തക പ്രകാശനം

Sathyadeepam

2021 ഫെബ്രുവരി 26, വെള്ളി  4 PM

ചാവറ കള്‍ച്ചറല്‍ സെന്റര്‍, എറണാകുളം.

ഒരു മനോരോഗ വിദഗ്ദ്ധന്‍ എന്നതിനേക്കാളുപരി ആധുനിക സമൂഹത്തില്‍ അവശേഷിക്കുന്ന മാനവികത കണ്ടെത്തി പരിപാലിക്കുവാനും തലമുറകള്‍ക്ക് ചിന്തിക്കാനും വിവിധ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന  ഡോ. എസ്. ഡി. സിംഗ് രചിച്ച  ജീവിതം എന്ന പാഠപുസ്തകം 2021 ഫെബ്രുവരി 26ന് 4 മണിക്ക് ചാവറ കള്‍ച്ചറല്‍ സെന്ററില്‍  പ്രൊഫ. എം. കെ. സാനു പ്രകാശനം ചെയ്യും.  ആര്‍. ടി. ഐ. കേരള ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. ഡി. ബി. ബിനു അധ്യക്ഷത വഹിക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ശ്രീ. പി. മോഹനദാസ് ആദ്യകോപ്പി ഏറ്റുവാങ്ങും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള മുന്‍ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗ്ഗീസ്, റേഡിയോ ആര്‍ട്ടിസ്റ്റ് ശ്രീമതി ആശാലത, അഡ്വ. എസ്. കൃഷ്ണമൂര്‍ത്തി, കൊച്ചി ചൈത്രം ഡയറക്ടര്‍ ശ്രീമതി മാലിനി മേനോന്‍, ഡോ. എസ്. ഡി. സിംഗ് എന്നിവര്‍ പങ്കെടുമെന്ന് ഫാ. ഡോ. ഫാ. തോമസ് പുതുശ്ശേരി CMI അറിയിച്ചു.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]