Kerala

ബാലാവകാശ സെമിനാർ സംഘടിപ്പിച്ചു

Sathyadeepam

പൊന്നുരുന്നി : വൈക്കം, ചേർത്തല മേഖലകളിലെ  നിർധന കുടുംബങ്ങളിൽ നിന്നുള്ള പഠനത്തിൽ സമർത്ഥരായ വിദ്യാർത്ഥികൾക്കായി എറണാകുളം - അങ്കമാലി അതിരുപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ നടപ്പാക്കി വരുന്ന വിദ്യാദർശൻ പദ്ധതിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

പൊന്നുരുന്നി കാർഡിനൽ പാറേക്കാട്ടിൽ ഓഡിറ്റോറിയത്തിൽ സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെള്ളിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജർമനി ആസ്ഥാനമായ റേ ഓഫ് ഹോപ് ചിൽഡ്രൻസ് ഫൗണ്ടേഷൻ ഫൗണ്ടർ ചെയർമാൻ ഫാ. തോമസ് മുട്ടം ഉദ്ഘാടനം ചെയ്തു. റേ ഓഫ് ഹോപ് ചിൽഡ്രൻസ് ഫൗണ്ടേഷൻ ബോർഡ് അംഗങ്ങളായ സൂസന്നെ, ബെറ്റിന, സ്റ്റെഫി, ഫ്രാങ്ക് എന്നിവർ കുട്ടികളുമായി സംവാദം നടത്തി.

സഹൃദയ അസി. ഡയറക്ടർ ഫാ.സിബിൻ മനയംപിള്ളി സെമിനാർ നയിച്ചു. പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യൂസ്, കോ ഓർഡിനേറ്റർ സിസ്റ്റർ ജൂലി, അനഘ ജോബി എന്നിവർ സംസാരിച്ചു.

എൽ എഫിൽ വജ്രജൂബിലി, സ്ഥാപക ദിന ആഘോഷങ്ങളുടെ സമാപനം

ലോക ഷെഫ് ദിനം ആചരിച്ചു

സാനു ജയന്തി ഒക്ടോബര് 27 ന്  സ്മാരക പ്രഭാഷണം

വാക്കുകളിലൂടെ ആശയങ്ങളുടെ ശില്പമുണ്ടാക്കുക എന്നതാണ് പ്രസംഗത്തിന് പ്രസക്തി : പ്രൊഫ. എം തോമസ് മാത്യു

വിശുദ്ധ ഫ്രൂമെന്തിയൂസ് (308-380) : ഒക്‌ടോബര്‍ 27