ലോക ഷെഫ് ദിനം ആചരിച്ചു

ലോക ഷെഫ് ദിനം ആചരിച്ചു
Published on

കൊച്ചി:  ചാവറ കൾച്ചറൽ സെൻററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാവറ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെൻറ് വിഭാഗം ലോക ഷെഫ് ദിനം  ആചരിച്ചു. ലോക ഷെഫ് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പാചകം മത്സരം സംഘടിപ്പിച്ചു.

വിദ്യാർഥികൾക്ക് ലഭിക്കുന്ന ഇത്തരം അവസരങ്ങൾ അവരുടെ ഔദ്യോഗിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് സൗത്ത് ഇന്ത്യ ഷെഫ്   അസോ  സിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ശ്രീ ജോർജ് കെ ജോർജ് അഭിപ്രായപ്പെട്ടു. ലോക ഷെഫ് ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ  ജോൺസൺ സി എബ്രഹാം യോഗത്തിൽ അധ്യക്ഷത വഹിച്ചു.

സിഗ്നേച്ചർ പ്രോപ്പർട്ടി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഷെഫ് അമൽ കമൽ, ഗോയിതേ  ഇൻറർനാഷണൽ കൊച്ചി സെൻറർ ഹെഡ് ഡോ. ജോസഫ് സെബാസ്റ്റ്യൻ ചാവറ കൾച്ചറൽ സെൻ്ററിൻ്റെ യും ചാവറ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഫിനാൻസ് ഓഫീസർ ഫാ. മാത്യു കിരിയാന്തൻ സി എം ഐ , ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ബിജു വടക്കേൽ സി എം ഐ എന്നിവർ പ്രസംഗിച്ചു.

ലോക ഷെഫ് ദിനത്തോടനുബന്ധിച്ച് നടന്ന പാചക മത്സരത്തിൽ ടിഫിയ , മഹേശ്വരിഎന്നിവർ ഒന്നാം സ്ഥാനവും  വിദ്യ ,സിനിജ എന്നിവർ രണ്ടാം സ്ഥാനവും വനമാല ,ഈസലിൻ എന്നിവർ മുന്നാം  സ്ഥാനവം കരസ്ഥമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org