വാക്കുകളിലൂടെ ആശയങ്ങളുടെ ശില്പമുണ്ടാക്കുക എന്നതാണ് പ്രസംഗത്തിന് പ്രസക്തി : പ്രൊഫ. എം തോമസ് മാത്യു

ചാവറ അന്തർ സർവകലാശാല പ്രസംഗം മത്സരം സംഘടിപ്പിച്ചു
വാക്കുകളിലൂടെ ആശയങ്ങളുടെ ശില്പമുണ്ടാക്കുക എന്നതാണ് പ്രസംഗത്തിന് പ്രസക്തി : പ്രൊഫ. എം തോമസ് മാത്യു
Published on

കൊച്ചി: വാക്കുകളിലൂടെ ആശയങ്ങളുടെ ശില്പം ഉണ്ടാക്കുക എന്നതാണ് പ്രസംഗത്തിന്റെ പ്രാധാന്യമെന്ന് പ്രൊഫ. എം തോമസ് മാത്യു അഭിപ്രായപ്പെട്ടു. വിചാര ലോകത്തിന്റെ ആധിപത്യം പുതിയ തലമുറയിലൂടെ വരണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ആശയങ്ങൾ അതേ രൂപത്തിൽ അവതരിപ്പിക്കാൻ സാധിക്കണം. ചാവറ അച്ചൻ  ഒരു പുരോഹിതൻ മാത്രമല്ല, ചരിത്ര പുരുഷൻ ആണ് അന്ധകാരംനിറഞ്ഞ സമൂഹത്തിൽ ജീവിച്ച് ഒരു തിരിയെങ്കിലും കൊളുത്തുവാൻ തന്റെ സ്നേഹത്തിന്റെ എണ്ണ നൽകിയ വ്യക്തിയാണ് ചാവറ പിതാവെന്നും   അദ്ദേഹം തുടർന്ന് പറഞ്ഞു.

ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച 35 ആമത്  അന്തർ സർവകലാശാല ചാവറ പ്രസംഗമത്സരത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സമ്മാനം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്റർ ചെയർമാനും സി എം ഐ സഭ വിദ്യാഭ്യാസ, മാധ്യമ വിഭാഗം ജനറൽ കൗൺസിലറുമായ ഫാ. ഡോ. മാർട്ടിൻ  മളളാത്ത് അധ്യക്ഷത വഹിച്ചു. നാടകകൃത്തും   സംവിധായകനു മായ ടി.എം.എബ്രഹാം , ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് , ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡണ്ട് ശ്രീ പി പി പ്രകാശ്,, ജോൺസൺ സി എബ്രഹാം, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ എന്നിവർ പ്രസംഗിച്ചു.

കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ വിദ്യാർഥി ദിവ്യ ട്രീസ  ഒന്നാം സമ്മാനമായ ഇരുപതിനായിരം രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി പതിനയ്യായിരം രൂപയും ട്രോഫിയും യുസി കോളേജ് ആലുവ വിദ്യാർത്ഥി ഷറഫുന്നിസ  കരോളിയും  മൂന്നാം സമ്മാനമായി യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം വിദ്യാർഥി സോജോ സി ജോസ് 10000 രൂപയും ട്രോഫിയും സമ്മാനമായി സ്വീകരിച്ചു.

അൽഫോൻസാ കോളജിലെ ലീനു കെ ജോസ്, ജെ ഡി ടി കോഴിക്കോടിലെ ഫകിം  ബിൻ മുഹമ്മദ്, കോഴിക്കോട് ഫാറൂഖ് കോളേജിലെ ഫാത്തിമ ഫിദ എസ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ശിവപ്രിയ പി, എറണാകുളം ഗവൺമെന്റ് ലോ കോളജിലെ അബൂബക്കർ സിദ്ദിഖ്, തേവര എസ് എച്ചു  കോളേജിലെ മുഹമ്മദ് സഫ്വാൻ  എന്നിവർ മികച്ച പ്രാസംഗികരായും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ 56 കോളജുകളിൽ നിന്നായി നൂറൽപരം  വിദ്യാർഥികൾ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org