Kerala

ഭവനപദ്ധതി സമര്‍പ്പണം നടത്തി

Sathyadeepam

കൊച്ചി: പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ലോകമെങ്ങുമുള്ള മലയാളികള്‍ പ്രകടിപ്പിക്കുന്ന സഹകരണ മനോഭാവം എല്ലാ മലയാളികള്‍ക്കും അഭിമാനകരമാണെന്നും ഭവനനിര്‍ മ്മാണം പോലുള്ള നടപടികള്‍ മാതൃകാപരമാണെന്നും സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു. കടമക്കുടി സെന്‍റ് അഗസ്റ്റിന്‍സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ആസ്ട്രേലിയയിലെ സിഡ്നി മലയാളി അസോസിയേഷന്‍റെയും എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെയും സഹകരണത്തോടെ പ്രളയബാധിതര്‍ക്കായി നിര്‍മിച്ചു നല്‍കിയ രണ്ടു ഭവനങ്ങളുടെ സമര്‍പ്പണകര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍റ് അഗസ്റ്റിന്‍സ് ഇടവക വികാരി ഫാ. ഏലിയാസ് ചക്യത്ത് യോഗത്തില്‍ അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി മുഖ്യപ്രഭാഷണം നടത്തി. ഹരിതഭവന പദ്ധതിപ്രകാരം സഹൃദയ നല്‍കുന്ന സോളാര്‍ വിളക്കുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. സിഡ്നി മലയാളി അസോസിയേഷന്‍ സെക്രട്ടറി ജെറോമി ജോസഫ്, കടമക്കുടി ഗ്രാമപഞ്ചായത്തംഗം ഡെസി ജിജോ, എം.എ. ജോസ്, സൈജന്‍ ഇടക്കൂട്ടത്തില്‍, ജീസ് മണവാളന്‍, സിസ്റ്റര്‍ റോസ്മല്‍ സിഎസ് എന്‍, ജോസിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം