Kerala

ഭാരതമാതാ കോളജില്‍ നവീകരിച്ച ഓഫീസുകള്‍ ആശീര്‍വദിച്ചു

Sathyadeepam

കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജില്‍ നവീകരിച്ച ഓഫീസുകളുടെ ആശീര്‍വാദവും ഉദ്ഘാടനവും നടന്നു. എറണാകുളം അങ്കമാലി അതിരൂപത പ്രോ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ ആശീര്‍വാദം നിര്‍വഹിച്ചു.

കോളജ് മാനേജര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, അസിസ്റ്റന്‍റ് മാനേജര്‍ ഫാ. ബിന്‍റോ കിലുക്കന്‍, പ്രിന്‍സിപ്പല്‍ ഡോ. ഐപ്പ് പി. തോമസ്, തൃക്കാക്കര മൈനര്‍ സെമിനാരി റെക്ടര് ഫാ. ജോസഫ് കണിയാംപറമ്പില്‍, അസിസ്റ്റന്‍റ് റെക്ടര്‍ ഫാ. ജേക്കബ് കൊഴുവള്ളി, നൈപുണ്യ സ്കൂള്‍ ഡയറക്ടര്‍ ഫാ. പോള്‍ മേലേടത്ത്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പലിന്‍റെ ഓഫീസ്, ബുക്ക് സ്റ്റാള്‍, കാന്‍റീന്‍ എന്നിവയാണു നവീകരണം നടത്തിയത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം