Kerala

ബഫര്‍ സോണ്‍ : കേന്ദ്ര മന്ത്രിക്കു കെസിബിസി നിവേദനം നല്‍കി

Sathyadeepam

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ശ്രീ ബുപേന്ദ്ര യാദവിന് ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിലെ മലയോര കര്‍ഷകജനതയുടെ ആശങ്കകള്‍ അടങ്ങിയ നിവേദനം നല്‍കി. കെ സി ബി സി യുടെ ജസ്റ്റിസ്, പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസ് പുളിക്കല്‍, ഇടുക്കി രൂപതയുടെ മെത്രാന്‍ ബിഷപ് ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, കേരള കര്‍ഷക അതിജീവന സംയുക്ത സമിതി ചെയര്‍മാന്‍ ഫാ. ജേക്കബ് മാവുങ്കല്‍, സംസ്ഥാന കമ്മറ്റി അംഗം ശ്രീ വി സി സെബാസ്റ്റ്യന്‍, ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ എന്നിവര്‍ക്കുമായി കുമളിയില്‍ അനുവദിച്ച കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബേ സന്നിഹിതനായിരുന്നു.

ആശങ്കകളകറ്റാനുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഉറപ്പു നല്കിയ മന്ത്രി സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ സത്വര ഇടപെടലുകള്‍ അനിവാര്യമാണെന്നും ഓര്‍മ്മിപ്പിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം