Kerala

ബാലറീനോ ദ ഡാന്‍സ് ഫെസ്റ്റ്

Sathyadeepam

വരാപ്പുഴ: അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കുട്ടികള്‍ക്കുള്ള അവധിക്കാല പരിപാടികളുടെ ഭാഗമായി വനിത പുരുഷ സ്വയം സഹായ സംഘാംഗങ്ങളുടെ മക്കള്‍ക്കായി എറണാകുളം ഇന്‍ഫന്‍റ് ജീസസ് പാരിഷ് ഹാളില്‍ വച്ച് നടത്തിയ സിനിമാറ്റിക് ഡാന്‍സ് മത്സരം "ബാലറീനോ ദ ഡാന്‍സ് ഫെസ്റ്റ് '2K19' വരാപ്പുഴ അതിരൂപത ചാന്‍സലര്‍ റവ. ഡോ. എബ്ജിന്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. ഡാന്‍സ് മത്സരത്തില്‍ 27 ടീമുകള്‍ മാറ്റുരച്ചു. ചാത്യാത്ത് തനയ ഫെഡറേഷന്‍ ഒന്നാം സ്ഥാനവും, തേവര സത്കല & സമന്വയ ഫെഡറേഷന്‍ 2-ാം സ്ഥാനവും കലൂര്‍ നവജ്യോതി ഫെഡറേഷന്‍ 3-ാം സ്ഥാനവും കരസ്ഥമാക്കി. ജ്യോതിസ് മുളവുകാട്, ഉഷസ് നീറിക്കോട്, ചോയിസ് ചിറ്റൂര്‍, അരുവി എരൂര്‍, സങ്കീര്‍ത്തന തൈക്കൂടം എന്നീ അഞ്ച് ഫെഡറേഷനുകള്‍ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി.

സിബിസിഐ ലേബര്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജെയ്സണ്‍ വടശ്ശേരി വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. പരിപാടിക്ക് എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴീക്കകത്തും അസി. ഡയറക്ടര്‍ ഫാ. റാഫേല്‍ കല്ലുവീട്ടിലും സ്റ്റാഫ് അംഗങ്ങളും നേതൃത്വം നല്‍കി.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ