Kerala

“അസ്സീസിയിലെ പൂക്കി”: വെള്ളിത്തിരയിലെ ഫ്രാൻസിസിനെ വായിച്ച് യുവജനങ്ങൾ

Sathyadeepam

അങ്കമാലി: ഫ്രാൻസിസ്കൻ വർഷം 2026-ന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രാദേശിക അജപാലന കേന്ദ്രമായ സുബോധനയിൽ യുവജനങ്ങൾക്കായി “അസ്സീസിയിലെ പൂക്കി: വെള്ളിത്തിരയിലെ ഫ്രാൻസിസിനെ വായിക്കുമ്പോൾ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. CLC, CML, KCYM സംഘടനകളുടെ അതിരൂപതാ ഡയറക്ടർമാരായ ഫാ. ആന്റോ ചാലിശ്ശേരി, ഫാ. സെബാസ്റ്റ്യൻ പൊട്ടോളി, ഫാ. എബിൻ ചിറക്കൽ എന്നിവരുടെയും സുബോധന ഡയറക്ടർ ഫാ. ജോസഫ് പാത്താടന്റെയും നേതൃത്വത്തിലായിരുന്നു സെമിനാർ.

തൃക്കാക്കര ഭാരത മാതാ കോളേജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. തോമസ് വർഗീസ് പനക്കളം പ്രഭാഷണം നടത്തി. CML അതിരൂപതാ പ്രസിഡന്റ് പോൾ ജോവർ മോഡറേറ്ററായിരുന്നു. CLC അതിരൂപതാ വൈസ് പ്രസിഡന്റ് മാജേഷ് ചെറിയാൻ ആശംസ അറിയിച്ചു. KCYM അങ്കമാലി ഫൊറോനാ പ്രസിഡന്റ് ജോൺസ് ഷാജു നന്ദി രേഖപ്പെടുത്തി.

സിനിമയിൽ അവതരിപ്പിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പ്രതിച്ഛായയെ ചരിത്രത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും വെളിച്ചത്തിൽ വായിച്ചറിയുക എന്നതായിരുന്നു സെമിനാറിന്റെ പ്രധാന ലക്ഷ്യം.

ഓഗസ്റ്റ് 9-ന് ഉച്ചകഴിഞ്ഞ് 2.15 മുതൽ 4.15 വരെ നടന്ന സെമിനാറിൽ CLC, CML, KCYM അംഗങ്ങളും യുവജനങ്ങളും പങ്കെടുത്തു.

സാമുവൽ - Chap 01 [1 of 3]

ടി. പദ്മനാഭൻ പറയാനുള്ളത് ആർജവത്തോടെ പറയുന്ന എഴുത്തുകാരൻ: വി.ഡി. സതീശൻ

വിശുദ്ധ ലോറന്‍സ് (258) : ആഗസ്റ്റ് 10

വിശുദ്ധ തെരേസ ബനഡിക്ത്ത (വിശുദ്ധ എഡിത്ത് സ്റ്റെയിന്‍) (1891-1942) : ആഗസ്റ്റ് 9

സാമുവൽ [ആമുഖം]