അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ നാല്‍പതു ദിന പ്രാര്‍ഥനായജ്ഞം

Forty-day prayer campaign against abortion in the US
Published on: 

അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ സെപ്റ്റംബര്‍ 23 മുതല്‍ നവംബര്‍ 1 വരെ നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനാ ജാഗരണവും ഉപവാസവും നടക്കുന്നു. ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയാണ് പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥിക്കുന്നത്.

ഇത്തവണ ഗര്‍ഭഛിദ്ര ഗുളികകള്‍ക്കെതിരെയാണ് പ്രാര്‍ഥനായജ്ഞം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാര്‍ത്ഥനാ ജാഗരണങ്ങളിലൂടെയും തുടര്‍ സഹായങ്ങളിലൂടെയും ഇതുവരെ 27,000-ത്തോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതായി സംഘാടകര്‍ അവകാശപ്പെടുന്നു.

logo
Sathyadeepam Online
www.sathyadeepam.org