

സന്ധ്യ വരെ റൂത്ത് എന്ത് ചെയ്തു?
- കാലാ പെറുക്കി (2:17)
പെറുക്കിയ കാലാ എന്ത് ചെയ്തപ്പോഴാണ് ഒരു ഏഫ ബാർലി ഉണ്ടായത്?
- മെതിച്ചപ്പോൾ (2:17)
കാലാ പെറുക്കിയപ്പോൾ റൂത്തിന് എത്ര ബാർലി കിട്ടി?
- ഒരു ഏഫ (2:17)
മെതിച്ചപ്പോൾ റൂത്തിന് ഒരു ഏഫ എന്താണ് കിട്ടിയത്?
- ബാർലി (2:17)
റൂത്ത് താന്‍ ശേഖരിച്ച ധാന്യം എന്ത് ചെയ്തു? ബാക്കിവന്ന ആഹാരം എന്തുചെയ്തു?
- ശേഖരിച്ച ധാന്യം അമ്മായിയമ്മയെ കാണിച്ചു. ബാക്കി വന്ന ആഹാരം അവള്‍ക്കു കൊടുത്തു (2:18)
കിട്ടിയ ബാർലികൊണ്ട് റൂത്ത് എവിടേക്കാണ് പോയത്?
- നഗരത്തിലേക്ക് (2:18)
കിട്ടിയ ബാർലി കൊണ്ട് നഗരത്തിലേക്ക് പോയത് ആരാണ്?
- റൂത്ത് (2:18)
റൂത്ത് താൻ ശേഖരിച്ച എന്താണ് അമ്മായി അമ്മയെ കാണിച്ചത്?
- ധാന്യം (2:18)
റൂത്ത് താൻ ശേഖരിച്ച ധാന്യം ആരെയാണ് കാണിച്ചത്?
- അമ്മായിയമ്മയെ (2:18)
ബാക്കി വന്ന എന്താണ് റൂത്ത് അമ്മായിയമ്മയ്ക്ക് കൊടുത്തത്?
- ആഹാരം (2:18)
ബാക്കി വന്ന ആഹാരം റൂത്ത് ആർക്കാണ് കൊടുത്തത്?
- അമ്മായിഅമ്മയ്ക്ക് (2:18)
അമ്മായിയമ്മ ചോദിച്ചു : എവിടെയാണ് ഇന്നു നീ ........... പെറുക്കിയത്?
- കാലാ (2:19)
പൂരിപ്പിക്കുക: എവിടെയാണ് ഇന്നു നീ ........... ചെയ്തത്?
- ജോലി (2:19)
നിന്നോട് കരുണ തോന്നിയ മനുഷ്യൻ എന്താകട്ടെ എന്നാണ് നവോമി പറഞ്ഞത്?
- അനുഗ്രഹീതനാകട്ടെ (2:19)
ആരോട് കൂടെയാണ് താൻ ജോലി ചെയ്തതെന്ന് റൂത്ത് പറഞ്ഞത്?
- ബോവാസിനോട് കൂടെ (2:19)
താനിന്ന് ജോലി ചെയ്തത് ബോവാസിനോട് കൂടെയാണെന്ന് റൂത്ത് പറഞ്ഞത് ആരോടാണ്?
- അമ്മായിയമ്മയോട് (2:19)
എവിടെയാണാ ഇന്നു നീ കാലാ പെറുക്കിയത്? എവിടെയാണ് ഇന്നു നീ ജോലിചെയ്തത്? ആര് ആരോട് ചോദിച്ചു?
- നവോമി റൂത്തിനോട് (2:19)
ബോവാസിനോടുകൂടെയാണ് താന്‍ ഇന്ന് ജോലി ചെയ്തത് എന്ന് പറഞ്ഞപ്പോള്‍ ആര് അവനെ അനുഗ്രഹിക്കട്ടെ എന്നാണ് നവോമി പറഞ്ഞത്?
- ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കാരുണ്യം കാണിക്കുന്ന കര്‍ത്താവ് (2:20)
അവന്‍ നമ്മുടെ ബന്ധുവാണ് ഉറ്റബന്ധു ആര്? ഈ വാക്യങ്ങള്‍ ആര് ആരോട് പറഞ്ഞു?
- ഉറ്റബന്ധു : ബോവാസ്, നവോമി റൂത്തിനോടു പറഞ്ഞു (2:20)
ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കാരുണ്യം കാണിക്കുന്നത് ആര്?
- കർത്താവ് (2:20)
ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കാരുണ്യം കാണിക്കുന്ന കർത്താവ് അവനെ എന്തുചെയ്യട്ടെ എന്നാണ് നവോമി പറഞ്ഞത്?
- അനുഗ്രഹിക്കട്ടെ (2:20)
ആരോടൊക്കെയാണ് കർത്താവ് കാരുണ്യം കാണിക്കുന്നത്?
- ജീവിച്ചിരിക്കുന്നവരോടും, മരിച്ചവരോടും (2:20)
അവൻ നമ്മുടെ ........... ഉറ്റബന്ധു?
- ബന്ധുവാണ് (2:20)
എന്ത് തീരുവോളം വേലക്കാരോട് കൂടെ ഉണ്ടായിരിക്കണം എന്നാണ് ബോവാസ് റൂത്തിനോട് പറഞ്ഞിട്ടുള്ളത്?
- കൊയ്ത്ത് (2:21)
കൊയ്ത്തു തീരുവോളം ആരോടുകൂടെ ഉണ്ടായിരിക്കണം എന്നാണ് ബോവാസ് റൂത്തിനോട് പറഞ്ഞിട്ടുള്ളത്?
- വേലക്കാരോട് കൂടെ (2:21)
എവിടെ പോയാലാണ് ശല്യം ഏൽക്കാൻ സാധ്യതയുള്ളത്?
- മറ്റു വയലുകളിൽ (2:22)
മറ്റു വയലുകളിൽ പോയാൽ എന്തിന് സാധ്യതയുണ്ട്?
- ശല്യം ഏൽക്കാൻ (2:22)
ശല്യം ഏൽക്കാതിരിക്കാൻ ആരുടെ കൂടെ പോകണമെന്നാണ് നവോമി പറഞ്ഞത്?
- അവന്റെ ദാസിമാരോടുകൂടെ (2:22)
മറ്റ് വയലുകളില്‍ പോയി ശല്യം ഏല്‍ക്കാന്‍ ഇടയാകാതെ നീ അവന്റെ ദാസിമാരോടുകൂടെ പോകുന്നതാണ് നല്ലത്. അവന്‍ ആര്? ആര് ആരോടു പറഞ്ഞു?
- അവന്‍ ബോവാസ് - നവോമി റൂത്തിനോട് പറഞ്ഞു (2:22)
ബോവാസ് എന്ന പേര് അധ്യായം 2-ല്‍ എത്രപ്രാവശ്യം വരുന്നു?
- 11 തവണ
എന്തിന്റെ വിളവെടുപ്പ് കഴിയുന്നതുവരെയാണ് റൂത്ത് ദാസിമാരോടൊത്ത് കാലാ പെറുക്കിയത്?
- ഗോതമ്പിന്റെയും, ബാർലിയുടെയും (2:23)
ഗോതമ്പിന്റെയും ബാർലിയുടെയും വിളവെടുപ്പ് കഴിയുന്നതുവരെ അവൾ എന്ത് പെറുക്കി?
- കാലാ (2:23)
ആരുടെ ദാസിമാരോട് ചേർന്നാണ് റൂത്ത് കാലാ പെറുക്കിയത്?
- ബോവാസ് (2:23)