മുഖ്യമന്ത്രി കണ്ണൂർ ബിഷപ്പ്സ് ഹൗസ് സന്ദർശിച്ചു

kerala cm visit kannur bishops house
Published on: 

കണ്ണൂർ :- മുഖ്യമന്ത്രി വി.ഡി സതീശൻ്റെ കണ്ണുരിലെ വിവിധ പരിപാടികളുടെ തുടക്കം കുറിച്ച് കണ്ണൂർ ബിഷപ്പ്സ് ഹൗസിൽ സന്ദർശനം നടത്തി.

കണ്ണൂർ രൂപത ബിഷപ്പ് ഡോ അലക്സ് വടക്കുംതലയും വൈദികരും അല്മായ നേതാക്കളും ചേർന്ന് മുഖ്യ മന്ത്രിയെ സ്വീകരിച്ചു.

തൻ്റെ സന്ദർശനത്തിൽ ബിഷപ്പ് അലക്‌സ് വടക്കും തലമായുള്ള ആത്മബന്ധം പങ്കുവച്ചു. കൊച്ചി പനങ്ങാട് ഹൈസ്കൂളിൽ ബിഷപ്പിൻ്റെ ജൂനിയർ ആയിരുന്നു മുഖ്യമന്ത്രി. ഒരേ അധ്യാപകരുടെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. പനങ്ങാട് സ്കൂളിൻ്റെ പല പരിപാടികളിലും മുൻപും ഇരുവരും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്.

കണ്ണൂരിൽ വരുമ്പോൾ ആദ്യ സന്ദർശനം കണ്ണൂർ ബിഷപ്പ്സ് ആയിരിക്കുമെന്ന് മുൻപ് പറഞ്ഞ വാക്കു പാലിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

വൈദികരെയും അല്മായ നേതാക്കളെയും പരിചയപ്പെടുത്തി. കൂടാതെ കണ്ണൂരിൽ പൊതുവായി നേരിടുന്ന ചില വിഷയങ്ങളെ കുറിച്ചും ബിഷപ്പ് പറയുകയുണ്ടായി. കണ്ണൂർ കൻ്റോൺമെൻ്റ് കോർപ്പറേഷൻ ലയനവുമായുളള വിഷയവും ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണമെന്ന്  ഒപ്പമുണ്ടായിരുന്ന  ടി.ഒ മോഹനൻ എം എൽ എ യെ അറിയിച്ചു.

മേയർ അഡ്വ ഇന്ദിര, ഡി സി സി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജജ് , ഡി.സി സി ജനറൽ സെക്രട്ടറിമാരായ എം കെ മോഹനൻ ,റഷീദ് കവ്വായി, കെ.പി.സി.സി മെമ്പർ അബ്ദുൾ റഷീദ് , റിജിൽ മാക്കുറ്റി, രാഹുൽ കായുക്കൽ എന്നിവർ മുഖ്യമന്ത്രിക്കെപ്പമുണ്ടായിരുന്നു.

വികാരി ജനറൽ മോൺ ജോയ് പൈനാടത്ത്, മോൺ ക്ലാരൻസ് പാലിയത്ത് , ഫാ രാജൻ ഫൗസ്‌തോ, ഫാ ആൻ്റണി കുരിശിങ്കൽ, ഫാ ജോമോൻ, കെ എൽ സി എ സംസ്ഥാന ട്രഷറർ രതിഷ് ആൻ്റണി, ഗോഡ്സൺ ഡിക്രൂസ്, ആൻ്റണി നൊറോണ , ചാൾസ് ഗിൽബർട്ട് , ഫാ വിപിൻ എന്നിവർ സ്വികരണ പരിപാടിക്ക് നേത്യത്വം നൽകി.

logo
Sathyadeepam Online
www.sathyadeepam.org