Kerala

ആശ്വാസ് ഫാമിലി ഇന്‍ഷുറന്‍സ് പ്രീമിയം കൈമാറി

Sathyadeepam

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചു നടപ്പാക്കുന്ന ആശ്വാസ് ഫാമിലി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായവരുടെ പ്രീമിയം കൈമാറി. എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസില്‍ സം ഘടിപ്പിച്ച യോഗത്തില്‍ വച്ച് അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ജോയിന്‍റ് വൈസ് പ്രസിഡണ്ട് ആര്‍.എസ്. സുരേഷിന് പ്രീമിയം തുകയുടെ ചെക്ക് കൈമാറി. അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ വഴി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പതിനായിരത്തിലേറെ കുടുംബങ്ങളാണ് അംഗത്വം നേടിയിട്ടുള്ളത്. അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, വികാരി ജനറല്‍ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ചാന്‍സലര്‍ ഫാ. ജോസ് പൊള്ളയില്‍, ഐക്കോ ഡയറക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട്, സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ടെറിട്ടറി മാനേജര്‍ ഡി. രാജ്കുമാര്‍, ജേക്കബ് ജോണ്‍, ഇ.ജെ. ഷൈജു, നിഖില്‍ രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം