Kerala

ലഹരി വിരുദ്ധ സെമിനാര്‍

Sathyadeepam

ചേര്‍ത്തല: ചേര്‍ത്തല ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെ സി എസ് എല്‍ ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരി വിരുദ്ധ സെമിനാര്‍ ചേര്‍ത്തല മേഖല ഡയറക്ടര്‍ ഫാ. ബോണി കട്ടയ്ക്കകത്തൂട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡയറക്ടര്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ദീപം തെളിച്ച് നല്‍കി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പ്രധാനാധ്യാപിക മിനി എം അധ്യക്ഷത വഹിച്ചു. ചേര്‍ത്തല എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ കലേഷ് കെ ടി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. അതിരൂപത പ്രസിഡന്റ് സാജു തോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രവീണ്‍കുമാര്‍ പി എച്ച്, മേഖല ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ലൈനി തോമസ്,

എബിന്‍ ഡോളിച്ചന്‍, സിമി ജേക്കബ്, സെബിന്‍ സോണി എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാമത്സരം നടത്തി. സിനി തോമസ്, സിസി സിറിയക്, റിയ ജോസഫ്, നോയല്‍ ജോസ്, അനോഷ് ജോര്‍ജ്, ജോഷ്വാ സാജന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കാറ്റിക്കിസം ക്ലാസുകളിൽ ഒരുപാട് സംശയങ്ങൾ, ചോദ്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം

പഞ്ചസപ്തതിയില്‍ ഷ്വേൺസ്റ്റാട്ട് ജപമാല പ്രചരണം

അയല്‍ക്കൂട്ടങ്ങളുടെ ഓണാഘോഷം: എസ് എസ് സി യുടെ നേതൃത്വത്തില്‍ നടത്തി

നേത്രദാന പക്ഷാചരണം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സമാപന സമ്മേളനം

ഗാസയില്‍ തന്നെ തുടരുമെന്ന് പള്ളി അധികാരികള്‍