
അങ്കമാലി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി കേരള നേത്രബാങ്ക് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച നേത്രദാന ബോധവല്‍ക്കരണ യജ്ഞത്തിന്റെയും നേത്രദാന പക്ഷാചരണ ത്തിന്റെയും സമാപന സമ്മേളനം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സിനി ആര്‍ട്ടിസ്റ്റ് മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.
നേത്രദാനത്തിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ സമൂഹത്തിന്റെ എല്ലാ ശ്രേണികളിലുള്ളവര്‍ക്കും ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേത്രബാങ്ക് പ്രസിഡന്റും എല്‍ എഫ് ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഫാ. ജോക്കബ്ബ് ജി പാലയ്ക്കപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍
അസിസ്റ്റന്റ് ഡയറക്ടറും നേത്രബാങ്ക് ജനറല്‍ സെക്രട്ടറിയുമായ ഫാ. വര്‍ഗീസ് പാലാട്ടി, നേത്രബാങ്ക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹില്‍ഡ കെ നിക്‌സണ്‍, ഫാ. സാജു ചിറയത്ത്, ഡോ. എലിസബത്ത് ജോസഫ്, ബെന്നി കുര്യാക്കോസ്, ഫ്രാന്‍സിസ് ആന്റണി, ഡോ. തോമസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. നേത്രദാന രംഗത്തെ പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരങ്ങള്‍ നേത്ര ബാങ്ക് മാനജര്‍ സിജോ ജോസ്, കോഓഡിനേറ്റര്‍ ജയേഷ് സി പാറയ്ക്കല്‍ എന്നിവര്‍ പ്രഖ്യാപിച്ചു.