അയല്‍ക്കൂട്ടങ്ങളുടെ ഓണാഘോഷം: എസ് എസ് സി യുടെ നേതൃത്വത്തില്‍ നടത്തി

അയല്‍ക്കൂട്ടങ്ങളുടെ ഓണാഘോഷം: എസ് എസ് സി യുടെ നേതൃത്വത്തില്‍ നടത്തി
Published on

തൃശ്ശൂര്‍: കുരിയച്ചിറ സ്ലം സര്‍വീസ് സെന്ററിന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ക്കായി ഓണാഘോഷ പരിപാടികള്‍ കുരിയച്ചറ ഫാദര്‍ വടക്കന്‍ ഹാളില്‍ അരങ്ങേറി. അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു.

''സ്‌നേഹവും സാഹോദര്യവും സന്തോഷവും ജാതി-മത ദേദമന്യെ പ്രദാനം ചെയ്യുന്ന ഓണത്തിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തി വര്‍ഷം മുഴുവന്‍ സന്തോഷത്തില്‍ ജീവിക്കാന്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു.'' ഡയറക്ടര്‍ ഫാ. ജിയോ ചിരിയന്‍കണ്ടത്ത് അധ്യക്ഷത വഹിച്ചു.

റവ. ഡോ. ഫ്രെഡറിക് എലുവത്തിങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. മനോരമ പിക്ചര്‍ എഡിറ്റര്‍ ഉണ്ണി കോട്ടക്കല്‍ ഓണസന്ദേശം നല്‍കി. കൗണ്‍സിലര്‍ ആന്‍സി ജേക്കബ്, പ്രസിഡന്റ് ബേബി മൂക്കന്‍, സെക്രട്ടറി ജോയ്‌പോള്‍ കെ, പള്ളി ട്രസ്റ്റി പോള്‍ തെക്കൂടന്‍, ഗ്രേസി സണ്ണി, ഫ്രാന്‍സിസ് കല്ലറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിലെ ആദ്യത്തെ അയല്‍ക്കൂട്ടങ്ങളാണ് എസ് എസ് സി യിലേത്. എന്നും മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ തൃശ്ശൂരിന് തിലകക്കുറിയായി ഈ അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കും വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും സമ്മാനങ്ങളും മരണാനന്തര ധനസഹായവും പരിപാടികളില്‍ വച്ച് നല്‍കി.

ഓണസദ്യയും കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ജോണ്‍സന്‍ കൊക്കന്‍, റപ്പായി പാലമറ്റം, അഡ്വ. ആന്റോ ഡേവിസ്, ജോബ് ചിറമ്മല്‍, ഷൈനി സുന്ദരന്‍, ജാന്‍സി ജോണ്‍സന്‍, വി എസ് ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org