കാറ്റിക്കിസം ക്ലാസുകളിൽ ഒരുപാട് സംശയങ്ങൾ, ചോദ്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം

അധ്യാപകൻ ചോദ്യോത്തരങ്ങൾ അഡ്രസ് ചെയ്യാൻ പറ്റുന്ന ആളാകണം.
കാറ്റിക്കിസം ക്ലാസുകളിൽ ഒരുപാട് സംശയങ്ങൾ, ചോദ്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം
Published on
  • ദിയ ജോസ് കോട്ടയ്ക്കൽ

    +2 വിദ്യാർഥിനി

    സെൻ്റ് ജോർജ് ബസിലിക്ക, അങ്കമാലി

Q

ഇക്കാലയളവിൽ കാറ്റിക്കിസം ക്ലാസുകളിൽ പഠിച്ച എന്തെങ്കിലും കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിട്ടുണ്ടോ?

A

ഇല്ല. എന്നാൽ, ദൈവവചനങ്ങൾ ഞാൻ സ്റ്റോറിയായി ഇടാറുണ്ട്. അത് ഷെയർ ചെയ്യാറുണ്ട്. കൂട്ടുകാർക്ക് അയച്ചു കൊടുക്കാറുമുണ്ട്. പിന്നെ, കൂട്ടുകാർ പ്രസംഗമോ ലേഖനമോ എഴുതാൻ സഹായം ചോദിക്കുമ്പോൾ ഞാൻ കാറ്റിക്കിസം ക്ലാസുകളിൽ പഠിച്ച കാര്യങ്ങൾ അതിൽ ഉൾപ്പെടുത്താറുണ്ട്. അങ്ങനെ എഴുതി കൊടുക്കാറുമുണ്ട്.

Q

നമ്മുടെ വിശ്വാസം, വിശ്വാസപരിശീലനം എന്നിവയെപ്പറ്റി?

A

വിശ്വാസത്തിൽ വളരുക എന്നു പറയുന്നത് വിശ്വാസ പരിശീലനത്തിൽ കേട്ട കാര്യങ്ങളെ അനുഭവിക്കാൻ പറ്റുമ്പോഴാണ്, അത് പ്രവർത്തിക്കാൻ പറ്റുമ്പോഴാണ്.

A

ഇന്ന് കുട്ടികൾക്കു ഒരുപാട് സംശയങ്ങൾ വിശ്വാസത്തെക്കുറിച്ചുണ്ട്. അതുകൊണ്ട് വിശ്വാസത്തിന്റെ പ്രകാശനത്തിലും വീഴ്ച വരാൻ സാധ്യതയുണ്ട്.

A

കാറ്റിക്കിസം ക്ലാസുകളിൽ ഒരുപാട് സംശയങ്ങൾ, ചോദ്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. അധ്യാപകൻ ചോദ്യോത്തരങ്ങൾ അഡ്രസ് ചെയ്യാൻ പറ്റുന്ന ആളാകണം.

A

ഇടവക കൂട്ടായ്മയിൽ പങ്കുചേരാത്ത, അതിനൊപ്പം പ്രവർത്തിക്കാത്ത ആളുകളുടെ വിശ്വാസത്തെക്കുറിച്ച് എനിക്ക് സംശയമുണ്ട്.

A

എനിക്ക് തോന്നുന്നത്, അനുഭവങ്ങളിൽ നിന്ന് ഉൾക്കൊള്ളുന്ന വിശ്വാസത്തിന് ആഴം കൂടുതലായിരിക്കുമെന്നാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org