Kerala

അല്‍ഫോന്‍സാ കലാസന്ധ്യ

Sathyadeepam

തൃശൂര്‍: സംസ്കരിച്ചെടുക്കുന്നതാണ് നിത്യതയുള്ള സംസ്കാരമെന്നും ഇടുങ്ങിയ കാഴ്ചപ്പാടുകള്‍ക്ക് അവിടെ സ്ഥാനമില്ലെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കല ആസ്വദിക്കാന്‍ മാത്രമുള്ളതല്ല, ചിന്തയുടെ ഇന്ധനം കൂടിയാണ്. ഓരോ വാക്കും മനസ്സില്‍ ഭാവാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. യഥാര്‍ത്ഥ സംസ്കാരം മനുഷ്യ നെ ഒന്നിപ്പിക്കുന്നു. കോളങ്ങാട്ടുകര സെന്‍റ് മേരീസ് പള്ളി ഹോളില്‍ നടന്ന 'അല്‍ഫോന്‍സാ കലാസന്ധ്യ' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വികാരി റവ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് അധ്യക്ഷനായിരുന്നു. ആലുക്കാസ് എം.ഡി. ജോസ് ആലുക്ക, കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ ടി. എസ്. പട്ടാഭിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാനമൊഴിയുന്ന ട്രസ്റ്റിമാരായ എന്‍. സി. ജോസ്, സി പി ജോസഫ്, സജിത്ത് തോമസ് എന്നിവര്‍ക്ക് മന്ത്രി ഇടവകയുടെ ഉപഹാരങ്ങള്‍ സമ്മാനി ച്ചു. ലിസ് ലെറ്റ്വീന, ദീപ ഗ്ലാന്‍റോ, ഫരേഷ് ഫ്രാന്‍സിസ് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പള്ളിയുടെ അയല്‍വാസി കണ്ടഞ്ചാത പോതായെന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപത്തില്‍ സമര്‍പ്പിക്കപ്പെട്ട വസ്ത്രഹാരങ്ങള്‍ വൃദ്ധസദനങ്ങളിലേക്ക് ഓണക്കാലത്ത് സമ്മാനിക്കും.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]